മൊബൈല്‍ സേവനങ്ങളില്ലാതെ രാജ്യത്ത് 55,669 ഗ്രാമങ്ങള്‍
Saturday, April 25, 2015 11:33 PM IST
ന്യൂഡല്‍ഹി: രാജ്യത്ത് മൊബൈല്‍ ടെലിഫോണ്‍ സൌകര്യം നിലവില്‍ വന്നിട്ട് 20 വര്‍ഷം പിന്നിട്ടിട്ടും ഇപ്പോഴും മൊബൈല്‍ സേവനങ്ങള്‍ ലഭ്യമല്ലാത്ത 55,669 ഗ്രാമങ്ങളുണ്െടന്ന് ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ്.

രാജ്യസഭയില്‍ രേഖാമൂലം എഴുതി നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യൂണിവേഴ്സല്‍ സര്‍വീസ് ഓബ്ളിഗേഷന്‍ ഫണ്ട് (യുഎസ്ഒഎഫ്) ഉപയോഗിച്ച് ഘട്ടംഘട്ടമായി ഇവിടങ്ങളില്‍ മൊബൈല്‍ സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി അഞ്ചുവര്‍ഷമെടുക്കും


ഹിമാചല്‍പ്രദേശ്, ജമ്മു-കാഷ്മീര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കായി വേണ്ടിവരുന്ന സാങ്കേതിക സംവിധാനത്തെക്കുറിച്ചും അതിന്റെ ചെലവു സംബന്ധിച്ചും പരിശോധിച്ചുവരികയാണ്.

വടക്കുകിഴക്കന്‍ മേഖലയില്‍ മൊബൈല്‍ സേവനമില്ലാത്ത 8,621 ഗ്രാമങ്ങളില്‍ സേവനം എത്തിക്കാനായി സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ടെലികോം വികസന പദ്ധതികൂടി ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.