ഷവോമിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ എംഐ 4ഐ വിപണിയില്‍
ഷവോമിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ എംഐ 4ഐ വിപണിയില്‍
Sunday, April 26, 2015 11:58 PM IST
കൊച്ചി: ഷവോമിയുടെ പുതിയ സ്മാര്‍ട്ഫോണ്‍ എംഐ 4ഐ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മനോഹരമായ രൂപകല്പനയും എന്‍ജിനീയറിംഗ് ശേഷിയും അതിനൂതന സാങ്കേതികവിദ്യയും ഒത്തിണങ്ങിയ എംഐ4ഐ ആന്‍ഡ്രോയിഡ് എല്‍ അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ ആദ്യത്തെ എംഐയുഐ 6 ഉപകരണമാണെന്ന് ഷവോമി ഗ്ളോബല്‍ വൈസ് പ്രസിഡന്റ് ഹുഗോ ബാര പറഞ്ഞു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫോണ്‍ അനാവരണം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം.

എംഐ 4ഐയുടെ അഞ്ച് ഇഞ്ച് 1080 പി ഫുള്‍ എച്ച്ഡി സ്ക്രീന്‍, പുതിയ സണ്‍ലൈറ്റ് ഡിസ്പ്ളെയോടു കൂടിയതാണ്. 3120 എംഎഎച്ച് ബാറ്ററിയാണ് ഈ അള്‍ട്ര കോംപാക്ട് ഫോണിന് ഊര്‍ജം പകരുന്നത്.


കഴിഞ്ഞ 23ന് ഫ്ളിപ്കാര്‍ട്ട് രജിസ്ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞതായും വില്‍പ്പന 30ന് ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു. എംഐ 4ഐയ്ക്ക് ഇന്ത്യന്‍ വിപണിയിലെ വില 12,999 രൂപയാണ്. മേയ് മാസത്തില്‍ ഹോങ്കോംഗ്, തയ്വാന്‍, സിംഗപ്പൂര്‍, മലേഷ്യ, ഇന്തൊനേഷ്യ വിപണികളിലും എംഐ 4 ഐ അവതരിപ്പിക്കും.

ഷവോമി സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ലീ ജുന്‍, സഹസ്ഥാപകനും പ്രസിഡന്റുമായ ബിന്‍ ലിന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.