ഇന്റലിന്റെ ഡിജിറ്റല്‍ ഇന്ത്യ ചലഞ്ചിനു തുടക്കമായി
ഇന്റലിന്റെ ഡിജിറ്റല്‍ ഇന്ത്യ ചലഞ്ചിനു തുടക്കമായി
Sunday, April 26, 2015 12:01 AM IST
കൊച്ചി: ഇന്റലും ശാസ്ത്ര-സാങ്കേതിക വകുപ്പും (ഡിഎസ്ടി) സംയുക്തമായി ആവിഷ്കരിച്ച ഇന്നൊവേറ്റ് ഫോര്‍ ഡിജിറ്റല്‍ ഇന്ത്യ ചലഞ്ചിനു തുടക്കമായി. ഉദ്ഘാടനം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിനിമയ-വിവര സാങ്കേതികവിദ്യ മന്ത്രി രവിശങ്കര്‍ പ്രസാദ് ഡിജിറ്റല്‍ നിര്‍വഹിച്ചു. ങ്യഏീ്.ശി, ഡിപ്പാര്‍ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവയുടെയും പിന്തുണയോടെ ശാസ്ത്ര- സാങ്കേതിക വകുപ്പ് രൂപകല്പന ചെയ്ത ചലഞ്ചിന്റെ നടത്തിപ്പു ചുമതല ഐഐഎം അഹമ്മദാബാദിലെ ഇന്നൊവേഷന്‍ ഇന്‍കുബേഷന്‍, എന്റര്‍പ്രണര്‍ഷിപ് സെന്ററിനാണ്.

നാഷണല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എച്ച്.കെ. മിത്തല്‍, ഡിപ്പാര്‍ട്മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെക്രട്ടറി ആര്‍.എസ്. ശര്‍മ, ങ്യഏീ്.ശി സിഇഒ ഗൌരവ് ദ്വിവേദി, സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍കുബേഷന്‍ ചെയര്‍പേഴ്സണ്‍ രാകേഷ് ബസന്ത്, ഇന്റല്‍ സൌത്ത് ഏഷ്യ മാനേജിംഗ് ഡയറക്ടര്‍ ദേബ്ജനി ഘോഷ് എന്നിവര്‍ പങ്കെടുത്തു.


ഡിജിറ്റല്‍ ഇന്ത്യ ചലഞ്ച് സ്വകാര്യ-പൊതുമേഖല സംയുക്ത സംരംഭങ്ങള്‍ക്ക് മികച്ച മാതൃകയാണെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക മന്ത്രി ഹര്‍ഷവര്‍ധന്‍ അഭിപ്രായപ്പെട്ടു. സംരംഭകര്‍, നൂതന കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവര്‍, വിദ്യാര്‍ഥികള്‍, ഡിസൈനര്‍മാര്‍, എന്‍ജിനിയര്‍മാര്‍, സ്റാര്‍ട്ട് അപ്സ് നിര്‍മാതാക്കള്‍ തുടങ്ങി വിവിധ തലങ്ങളിലുള്ളവര്‍ക്ക് ഡിജിറ്റല്‍ ഇന്ത്യാ ചലഞ്ചില്‍ പങ്കെടുക്കാം. 2016 ജനുവരിയാണ് സമയപരിധി. പങ്കെടുക്കുന്നവര്‍ക്ക് അതത് മേഖലകളിലെ പ്രമുഖരുടെ മാര്‍ഗനിര്‍ദേശം ലഭിക്കും. ഒന്നരക്കോടി രൂപയുടെ ഗ്രാന്റാണ് പരിപാടിക്കുള്ളത്.

ആദ്യ മൂന്നു റാങ്കുകാര്‍ക്ക് 20 ലക്ഷം രൂപാ വീതമുള്ള സീഡ് ഫണ്ടും ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.