സിഐഐയുടെ പുതിയ ഇ-കൊമേഴ്സ് ഗേറ്റ്വേ
Tuesday, April 28, 2015 11:22 PM IST
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) അംഗങ്ങള്‍ക്ക് ആഗോളതലത്തില്‍ വ്യാപാരം വിപുലപ്പെടുത്തുന്നതിനായി ഇ-കൊമേഴ്സ് ഗേറ്റ്വേ തുടങ്ങി.

ഉത്പന്നങ്ങളും സേവനങ്ങളും പ്രചരിപ്പിക്കുന്നതിനും ആഗോളതലത്തില്‍ ഓണ്‍ലൈനില്‍ വില്‍പ്പന നടത്തുന്നതിനും സഹായിക്കുന്നതാണ് ംംം.രശശൃേമറല. രീാ എന്ന ഇ-കൊമേഴ്സ് പ്ളാറ്റ്ഫോം. ക്ളൌഡ്ബൈയില്‍ നിന്നുള്ള സുരക്ഷിതമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് പുതിയ ഗേറ്റ്വേ നിര്‍മിച്ചിരിക്കുന്നതെന്നു സിഐഐ പ്രതിനിധികള്‍ പറഞ്ഞു.

സിഐഐ അംഗങ്ങളെ ഇ-കൊമേഴ്സ് ഗേറ്റ്വേയിലൂടെ ആഗോള വിതരണ ശൃംഖലയിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് സിഐഐ നാഷണല്‍ എസ്എംഇ കൌണ്‍സില്‍ ചെയര്‍മാന്‍ ടി.ടി. അശോക് പറഞ്ഞു. കമ്പനികളും ഉത്പന്നങ്ങളും സേവനങ്ങളും ഇ-കൊമേഴ്സ് പ്ളാറ്റ്ഫോമില്‍ രജിസ്റര്‍ ചെയ്യാം. കുറഞ്ഞ ചെലവില്‍ അതിവേഗം വില്‍പ്പനക്കാരുടെ ബാങ്ക് അക്കൌണ്ടിലേക്ക് നേരിട്ട് പണമെത്തിക്കുമെന്ന് ഉറപ്പാക്കുന്നതാണ് പുതിയ ഓണ്‍ലൈന്‍ പ്ളാറ്റ്ഫോം.


സിഐഐയുടെ ഇ-കൊമേഴ്സ് പ്ളാറ്റ്ഫോമില്‍ എല്ലാത്തരം കമ്പനികള്‍ക്കും സൌജന്യമായി ലിസ്റ് ചെയ്യാം; അന്നു തന്നെ ഓണ്‍ലൈനില്‍ വ്യാപാരം തുടങ്ങുകയും ചെയ്യാം.

ഉത്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതിനു മാത്രമല്ല അന്വേഷണങ്ങളും ഓര്‍ഡറുകളും ഇന്‍വോയ്സുകളും പേയ്മെന്റും കൈകാര്യം ചെയ്യുന്നതിനും ഈ പ്ളാറ്റ്ഫോമിനാകും. ഉത്പന്നങ്ങളുടെ കാറ്റലോഗ് അപ്ലോഡ് ചെയ്യുന്നതിനും വിവിധ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിവിധ ചിത്രങ്ങള്‍ ഉപയോക്താക്കള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതിനും ഇതുവഴി കഴിയും. സിഐഐയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്െടന്ന് ക്ളൌഡ്ബൈ ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ലിന്‍ ഡങ്കന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.