കെഎംഎ സംഘടിപ്പിക്കുന്ന സെമിനാര്‍ എട്ടിന്
Monday, May 4, 2015 10:46 PM IST
കൊച്ചി: ചെറുകിട ഇടത്തരം വ്യവസായരംഗത്തെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ കേരള മാനേജ്മെന്റ് അസോസിയേഷന്‍ (കെഎംഎ) സെമിനാര്‍ സംഘടിപ്പിക്കുന്നു.

എട്ടിന് പനമ്പിള്ളിനഗറിലെ മാനേജ്മെന്റ് ഹൌസില്‍ നടക്കുന്ന സെമിനാറില്‍ നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ.ജോസ് മുഖ്യാതിഥിയാകും. സ്റ്റെര്‍ലിംഗ് ഗ്രൂപ്പ് എംഡി ശിവദാസ് ബി.മേനോന്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ചെറുകിട, ഇടത്തരം വ്യവസായരംഗത്തെ ഫണ്ടിംഗ് സാധ്യതകള്‍, നിയമപരമായ സംരക്ഷണം, അനുഭവം പങ്കുവയ്ക്കലും പ്രചോദനവും തുടങ്ങിയ വിഷയങ്ങളില്‍ സാങ്കേതിക സെഷനുകള്‍ നടക്കും.


ചെറുകിട ഇടത്തരം മേഖലയിലെ പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷന്‍ ഫീസ് ഇല്ല. ആദ്യം രജിസ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് സെമിനാറില്‍ പങ്കെടുക്കാം. 0484 2317917, 2317966 എന്ന നമ്പറിലോ ശിളീ@സാമ.ീൃഴ.ശി എന്ന ഇമെയില്‍ വിലാസത്തിലോ രജിസ്റര്‍ ചെയ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.