ജികെഎസ്എഫ് സാഹിത്യോത്സവ അവാര്‍ഡുകള്‍ സമ്മാനിച്ചു
ജികെഎസ്എഫ് സാഹിത്യോത്സവ അവാര്‍ഡുകള്‍ സമ്മാനിച്ചു
Thursday, May 7, 2015 10:49 PM IST
തിരുവനന്തപുരം: ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റിവലില്‍ സാഹിത്യോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അഖില കേരള പ്രബന്ധമത്സരത്തിലെ വിജയികള്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും വിനോദ സഞ്ചാര മന്ത്രി എ. പി. അനില്‍കുമാര്‍ വിതരണം ചെയ്തു. ഇന്നലെ മന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജികെഎസ്എഫ് ഡയറക്ടര്‍ അനില്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ വി. വിജയന്‍ സ്വാഗതം ആശംസിച്ചു.


എറണാകുളം മഹാരാജാസ് കോളജിലെ ഗവേഷക വിദ്യാര്‍ഥിനി പി. ആര്‍. സൌമ്യ, മിസിരിയ മുസ്തഫ പാലക്കാട്, വി.ആര്‍. സുഭാഷ്, (യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം ഗവേഷക വിദ്യാര്‍ഥി) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.