ജോളിസില്‍ക്സ് ഓണ്‍ലൈന്‍ ഷോപ്പിംഗ് ആരംഭിച്ചു
Saturday, May 23, 2015 11:35 PM IST
തൃശൂര്‍: പ്രമുഖ ബിസിനസ് ഗ്രൂപ്പായ ജോയ്ആലുക്കാസിന്റെ ടെക്സ്റൈല്‍ സംരംഭമായ ജോളിസില്‍ക്സ് വസ്ത്ര വൈവിധ്യങ്ങളുടെ വിപുല ശ്രേണിയൊരുക്കി ഓണ്‍ലൈന്‍ ടെക്സ്റൈല്‍ ഷോപ്പിംഗ് പ്രവര്‍ത്തനമാരംഭിച്ചു. ംംം.ഷീഹഹ്യശെഹസീിഹശില.രീാ എന്ന വെബ്സൈറ്റിലാണ് ജോളിസില്‍ക്സിന്റെ ഓണ്‍ ലൈന്‍ ടെക്സ്റൈല്‍ സേവനം ലഭ്യമാകുന്നത്.

നൂതന ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഒരുക്കിയ ഏറ്റവും വലിയ കളക്ഷനുകളാണ് ജോളിസില്‍ക്സിന്റെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റില്‍ അണിനിരത്തിയിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഓഫറുകളിലൂടെയും വിലക്കുറവിലൂടെയും തങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കാനാണ് ജോളിസില്‍ക്സ് ഈ സംരംഭത്തിലൂടെ ശ്രമിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.


ലോകോത്തര ബ്രാന്‍ഡുകളോ ടൊപ്പം ലേറ്റസ്റ് ട്രെന്‍ഡി ഡിസൈനുകളിലുള്ള എക്സ്ക്ളുസീവ് സില്‍ക്ക് സാരികള്‍, ഡിസൈനര്‍ സാരികള്‍, വെസ്റേണ്‍ ബ്രൈഡല്‍ വെയര്‍, ആര്‍ട്ട് സാരികള്‍, കോട്ടണ്‍ സാരികള്‍ തുടങ്ങിയവയുടെ വൈവിധ്യമേറിയ കളക്ഷനുകള്‍ 700 രൂപ മുതല്‍ 20,000 രൂപ വരെയുള്ള നിരക്കുകളില്‍ ഓണ്‍ലൈന്‍ ടെക്സ്റൈല്‍ ഷോപ്പിംഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാഷ്വല്‍ വെയറുകളുടെ ശ്രേണികളും സ്പെഷല്‍ ടീനേജ് ട്രെന്‍ഡി ചുരിദാറുകള്‍, കുര്‍ത്തകള്‍, എത്നിക് മോഡേണ്‍ വെയറുകള്‍ എന്നിവയുടെ വിപുലമായ കളക്ഷനുകളോടൊപ്പം ജോളി സില്‍ക്സിന്റെ പ്രശസ്ത ബ്രാന്‍ഡുകളായ സന്‍സ്കാര്‍, വൈദേഹി പട്ട്, ചിത്രാംഗദ, മുഗള്‍വൈറ്റ് എന്നിവയുടെ കളക്ഷനുകള്‍ ഏറ്റവും ലളിതമായ നിരക്കില്‍ ഓണ്‍ലൈനില്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.