ചെറുകാര്‍ വിപണിയെ മോഹിപ്പിച്ചു റെനോ ക്വിഡ്
ചെറുകാര്‍ വിപണിയെ മോഹിപ്പിച്ചു റെനോ ക്വിഡ്
Sunday, May 24, 2015 12:06 AM IST
കൊച്ചി: ഫ്രഞ്ച് വാഹനിര്‍മാതാക്കളായ റെനോ രാജ്യത്തെ ചെറുകാര്‍ വിപണിയെ കൈയിലൊതുക്കാന്‍ അവതരിപ്പിച്ച ക്വിഡ് സവിശേഷതകള്‍കൊണ്ട് വേറിട്ടുനില്‍ക്കുന്നതായി റിപ്പോര്‍ട്ട്. മനോഹരമായ രൂപകല്പന, ആകര്‍ഷകമായ ഉള്‍വശം, ഉയര്‍ന്ന ഗ്രൌണ്ട് ക്ളിയറന്‍സ്, ഡിക്കി സ്പെയ്സ്, ഏഴ് ഇഞ്ച് സ്ക്രീന്‍ നാവിഗേഷന്‍ സിറ്റം, ബ്ളൂ ടൂത്ത് എന്നിങ്ങനെ ഒട്ടനവധി സവിശേഷതകളുള്ള ക്വിഡിന്റെ ആഗോള അവതരണമാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നത്.

800 സിസി പെട്രോള്‍ എന്‍ജിനില്‍ ഒരുക്കിയിരിക്കുന്ന ക്വിഡിനെ ഇന്ത്യന്‍ ചെറുകാറുകള്‍ക്ക് അവകാശപ്പെടാനാകാത്ത സവിശേഷതകളുള്ള കാര്‍ എന്നാണ് റെനോ വിശേഷിപ്പിക്കുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജും കമ്പനി ഉറപ്പുനല്‍കുന്നു. നിസാനുമായുള്ള സഖ്യത്തില്‍ സിഎംഎഫ്-എ പ്ളാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ക്വിഡിന് എസ്യുവികളുടേതിനു സമാനമായ രൂപകല്പനയാണുള്ളത്. 3.68 മീറ്റര്‍ നീളവും 1.58 മീറ്റര്‍ വീതിയുമുള്ള ഇതിന് 180 മില്ലീമീറ്ററാണ് ഗ്രൌണ്ട് ക്ളിയറന്‍സ്.


നവംബറോടെ വില്പനയ്ക്കെത്തുന്ന ക്വിഡിന്റെ വിവിധ വേരിയന്റുകളുടെ വില മൂന്നു ലക്ഷം മുതല്‍ നാലു ലക്ഷം രൂപ വരെയാണ്. 3,000 കോടി രൂപ മുതല്‍മുടക്കില്‍ കമ്പനി വികസിപ്പിച്ചെടുത്ത കാറിന്റെ നിര്‍മാണം പ്രധാനമായും ചെന്നൈയിലായിരിക്കും. ഇന്ത്യയില്‍ നിര്‍മിച്ച് മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും കമ്പനിക്ക് പദ്ധതിയുണ്െടന്ന് റെനോ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ കാര്‍ലോസ് ഖോന്‍ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.