മണിട്രാന്‍സ്ഫര്‍: ഇന്ത്യ പോസ്റ് വെസ്റേണ്‍ യൂണിയന്‍ ധാരണ പുതുക്കി
Tuesday, May 26, 2015 11:21 PM IST
കൊച്ചി: മണിട്രാന്‍സ്ഫര്‍ സേവനത്തിനായി ഇന്ത്യ പോസ്റും വെസ്റേണ്‍ യൂണിയനും തമ്മില്‍ ഒന്നരപതിറ്റാണ്ടായി തുടരുന്ന സഹകരണം മുന്നോട്ട് കൊണ്ടുപോകാന്‍ പുതുക്കിയ കരാറായി. വെസ്റേണ്‍ യൂണിയന് ഇന്ത്യയിലെമ്പാടുമായി 1,11,000 ഏജന്റ് ലൊക്കേഷനുകളുണ്ട്.

ഇതില്‍ 9,942 എണ്ണം ഇന്ത്യ പോസ്റിന്റെ തപാല്‍ ഓഫീസുകളാണ്. മണിട്രാന്‍സ്ഫര്‍ സേവനങ്ങള്‍ ഒട്ടു തന്നെ ലഭ്യമല്ലാത്ത ഗ്രാമീണ മേഖലകളിലാണ് ഇന്ത്യ പോസ്റിന്റെ ശാഖകള്‍. 14 വര്‍ഷമായി തുടരുന്ന സഖ്യമാണ് ഇന്ത്യ പോസ്റും വെസ്റേണ്‍ യൂണിയനും തമ്മില്‍. ആഗോളതലത്തില്‍ 100-ലധികം പോസ്റല്‍ ഡിപ്പാര്‍ട്ടുമെന്റുകളുമായി വെസ്റേണ്‍ യൂണിയന്‍ സഹകരിക്കു ന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.