കനറ ബാങ്കിന്റെ ലാഭം 613 കോടി രൂപ
Thursday, May 28, 2015 10:30 PM IST
ബംഗളൂരു: പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്കിന്റെ മാര്‍ച്ചില്‍ അവസാനിച്ച ക്വാര്‍ട്ടറിലെ പ്രവര്‍ത്തനഫലം പുറത്തുവന്നു. നാലാംപാദത്തില്‍ ബാങ്കിന്റെ ലാഭം 613 കോടി രൂപയാണ്. മുന്‍വര്‍ഷത്തേക്കാള്‍ രണ്ടുകോടി രൂപയുടെ വര്‍ധനവ്. മൊത്തം വരുമാനം ഏഴുശതമാനം വര്‍ധിച്ച് 12,429 കോടിയിലെത്തി. മുന്‍വര്‍ഷമിത് 11,610 കോടി രൂപയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.