4,999 രൂപയ്ക്ക് വിന്‍ഡോസ് ടാബ്ലെറ്റുമായി മൈക്രോസോഫ്റ്റ്-ഐബാള്‍ സഖ്യം
4,999 രൂപയ്ക്ക് വിന്‍ഡോസ് ടാബ്ലെറ്റുമായി മൈക്രോസോഫ്റ്റ്-ഐബാള്‍ സഖ്യം
Saturday, May 30, 2015 11:09 PM IST
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള വിന്‍ഡോസ് ടാബ്ലെറ്റുമായി മൈക്രോസോഫ്റ്റ്-ഐബാള്‍ സഖ്യം. ഇരുവരും ചേര്‍ന്ന് വിപണിയിലവതരിപ്പിച്ച ഐബാള്‍ സ്ളൈഡ് ഐ701 ടാബിന് വില കേവലം 4,999 രൂപ മാത്രം. ആദായകരമായ വിലയിലും ഒട്ടനവധി സവിശേഷതകളുമായാണ് ഈ ടാബ് എത്തുന്നത്.

വിദ്യാര്‍ഥികള്‍ക്കും പ്രഫഷണലുകള്‍ക്കും സഞ്ചാരികള്‍ക്കും ഒരു പോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ മോഡല്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഭാരം കുറഞ്ഞ താങ്ങാവുന്ന വിലയിലുള്ള, എന്നാല്‍ ആവശ്യമുള്ള ഫീച്ചറുകള്‍ എല്ലാമട ങ്ങുന്ന ടാബ് മോഡലുകളാണ് ആളുകള്‍ എപ്പോഴും ഇഷ്ടപ്പെടുന്നത്. മള്‍ട്ടിപ്പിള്‍ യൂസര്‍ അക്കൌണ്ടും, ഇന്‍ ബില്‍റ്റ് ആന്റിവൈറസ് സോഫ്റ്റ്വെയറും, ഒട്ടേറെ സവിശേഷ ഫീച്ചറു കളുമുള്ള ഐബാള്‍ സ്ളൈഡ് ഐ701 ഏറെ ജനപ്രിയമാകുമെന്ന് ഞങ്ങള്‍ കരുതുന്നു;” മൈക്രോസോഫ്റ്റ് ഇന്ത്യ ഡിവൈസസ് ലീഡ് രാജീവ് അഹ്ലാവത് പറഞ്ഞു.

വിന്‍ഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ701 ക്വാഡ് കോര്‍ ഇന്റല്‍ ആറ്റം പ്രൊസസര്‍ ആണ് ഉപയോഗിക്കുന്നത്. ഏഴ് ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്പ്ളേ, 1 ജിബി ഡിഡിആര്‍3 റാം, 16 ജിബി ഇന്‍ബില്‍റ്റ് സ്റോറേജ് (ആവശ്യമെങ്കില്‍ 32 ജിബിവരെ ഉയര്‍ത്താവുന്നത്), 2എംപി പിന്‍കാമറ, വിജിഎ മുന്‍കാമറ, 3200 എംഎഎച്ച് ബാറ്ററി, ഒരു വര്‍ഷത്തെ മൈക്രോസോഫ്റ്റ് ഓഫീസ് ഉപയോഗമടക്കം നിരവധി സൌജന്യ ലൈസന്‍ സുകളുമുണ്ട്.


ഒരു ടെറാ ബൈറ്റ് സൌജന്യ വണ്‍ ഡ്രൈവ് ക്ളൌഡ് സ്റോറേജ്, എച്ച്ഡിഎംഐ പോര്‍ട്ട്, യുഎസ്ബി ഓണ്‍ ദ ഗോ, വൈഫൈ, ബ്ളൂടൂത്ത്, 3ജി സൌകര്യങ്ങള്‍ തുടങ്ങി ഒട്ടനവധി സവിശേഷതകളുമായി എത്തുന്ന ഐ701 വിപണിയില്‍ പുതിയൊരു തരംഗം തീ ര്‍ക്കാന്‍ പര്യാപ്തമായ മോഡലാണ്.

കരീന കപൂര്‍ പിന്‍ കവറില്‍ ഓട്ടോഗ്രാഫ് ചെയ്ത സിഗ്നേച്ചര്‍ കളക്ഷന്‍, 699 രൂപ വിലയുള്ള എച്ച്ഡിഎംഐ കേബിള്‍, 599 രൂപ വിലയുള്ള പ്രൊട്ടക്ടീവ് കവറുകള്‍ എന്നിവ ഡിവൈസിനൊപ്പം സൌജന്യമായി ലഭിക്കുന്നു. എല്ലാ മുന്‍നിര റിട്ടെയില്‍ സ്റോറുകളിലും ഇ കോമേഴ്സ് പോര്‍ട്ടലുകളിലും ഐബാള്‍ സ്ളൈഡ് ഐ701 ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.