സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്നു
സെന്‍സെക്സും നിഫ്റ്റിയും ഉയര്‍ന്നു
Saturday, May 30, 2015 11:09 PM IST
മുംബൈ: ആര്‍ബിഐയുടെ വായ്പാനയം ജൂണ്‍ 2ന് പുറത്തുവരാനിരിക്കെ മേയിലെ അവസാനദിന വ്യാപാരം ഓഹരി സൂചികകള്‍ ആഘോഷിച്ചു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 321.73 പോയിന്റിന്റെ നേട്ടത്തോടെ 27,828.44 ല്‍ അവസാനിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 114.65 പോയിന്റ് നേടി 8,433.65 ലേക്കെത്തി.

വായ്പാനിരക്കുകളില്‍ ആര്‍ബിഐ ഇളവ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയുടെ പിന്‍ബലത്തില്‍ലാണ് സൂചികകള്‍ ഇന്നലെ വന്‍ കുതിപ്പ് രേഖപ്പെടുത്തിയത്. 2015 മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തിലെ ജിഡിപി വളര്‍ച്ചാഫലം പുറത്തുവന്നതും സൂചികകള്‍ക്ക് അനുകൂലമായി. ഓട്ടോ, ബാങ്കിംഗ് മേഖലയിലെ ഓഹരികളാണ് വിപണിയില്‍ ഇന്നലെ ഏറ്റവും നേട്ടമുണ്ടാക്കിയത്.


ബിഎസ്ഇയില്‍ മധ്യ-ചെറു സൂചികകള്‍ ഒരു ശതമാനം വീതം നേട്ടമുണ്ടാക്കി. ബിഎസ്ഇയില്‍ ഇന്നലെ നടന്ന വ്യാപാരങ്ങളില്‍ 1,446 കമ്പനികളുടെ ഓഹരികള്‍ നേട്ടമുണ്ടാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.