മഹീന്ദ്രയുടെ പുതിയ എക്സ്യുവി 500 കേരള വിപണിയില്‍
മഹീന്ദ്രയുടെ പുതിയ എക്സ്യുവി 500 കേരള വിപണിയില്‍
Sunday, May 31, 2015 11:22 PM IST
കൊച്ചി: മഹീന്ദ്ര എക്സ്യുവി 500 ന്റെ പുതുക്കിയ മോഡല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കേരള വിപണിയില്‍ അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഡബ്ള്യൂ 4, ഡബ്ള്യൂ 6, ഡബ്ള്യൂ 8, ഡബ്ള്യൂ 8 എഡബ്ള്യൂഡി, ഡബ്ള്യൂ 10, ഡബ്ള്യൂ 10 എഡബ്ള്യൂഡി എന്നിങ്ങനെ ആറു വേരിയന്റുകളിലാണ് പരിഷ്കരിച്ച എക്സ്യുവി 500 അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സണ്‍സെറ്റ് ഓറഞ്ച് ഉള്‍പ്പെടെ ഏഴു നിറങ്ങളില്‍ ലഭിക്കുന്ന ഇവയുടെ ഡബ്ള്യൂ 4 വേരിയന്റിന്റെ കൊച്ചിയിലെ എക്സ് ഷോറൂം വില 11.43 ലക്ഷം രൂപയാണ്.

ക്രോം ഇന്‍സെര്‍ട്ടോടെ ഫ്രണ്ട് ഗ്രില്‍ ആകെ പുതുക്കിയാണ് പുതിയ മോഡല്‍ എത്തുന്നത്. ലൈറ്റ് ഗൈഡോടു കൂടിയ ബെന്‍ഡ് ഹെഡ്ലാംബ്, ക്രോം ബെസലോടുകൂടിയ പുതിയ ഫോഗ് ലാംമ്പ്, പുതിയ പ്രീമിയം വിന്‍ഡോ ക്രോം ലൈനിംഗ്, 43 സെ.മീ. അലോയ് വീല്‍, ഇലക്ട്രിക് സണ്‍റൂഫ്, ഒആര്‍വിഎമില്‍ ലോഗോ പ്രൊജക്ഷന്‍ ലാംപ്, സിക്സ് വേ പവര്‍ അഡ്ജസ്റബിള്‍ ഡ്രൈവര്‍ സീറ്റ്, പുഷ് ബട്ടണ്‍ സീറ്റ്, കീ ലെസ് എന്‍ട്രി, ജിപിഎസോടുകൂടിയ ഏഴ് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ്, പുതുക്കിയ ബ്ളാക്ക് ആന്‍ഡ് ബീജ് ഇന്റീരിയര്‍, ബീജ് ലതര്‍ സീറ്റ് എന്നിങ്ങനെ ഒട്ടേറെ പുതുമകള്‍ വരുത്തിയാണ് എക്സ്യുവി 500 എത്തുന്നത്.


330 എന്‍എം ടോര്‍ക്ക് നല്കുന്ന 2.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ് എന്‍ജിനാണ് എക്സ്യുവി 500ല്‍ ഉപയോഗിക്കുന്നത്. ബ്രേക്ക് എനര്‍ജി ജനറേഷന്‍ എന്ന സാങ്കേതിക വിദ്യയും ഇതില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 16 കിലോമീറ്ററാണ് മൈലേജ്.

ഡോര്‍ ഹാന്‍ഡില്‍, വീല്‍ ആര്‍ച്ച് എന്നിവയില്‍ പുതുമ കൊണ്ടുവന്നതിനൊപ്പം ഹൈടെക് റിയര്‍ പാര്‍ക്കിംഗ് കാമറ, വോയ്സ് മെസേജ് സംവിധാനം, വോയ്സ് കമാന്‍ഡ്, ഓട്ടോമാറ്റിക് ടെംപറേച്ചര്‍ കണ്‍ട്രോള്‍, റെയിന്‍ ആന്‍ഡ് ലൈറ്റ് സെന്‍സര്‍, ക്രൂയ്സ് കണ്‍ട്രോള്‍ തുടങ്ങിയ സാങ്കേതിക സൌകര്യങ്ങളും പ്രയോജനപ്പെടുത്തിയിട്ടുണ്െടന്ന് കമ്പനി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ പ്രവീണ്‍ ഷാ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.