കെഎസ്ഇ അറ്റാദായത്തില്‍ വര്‍ധന
Sunday, May 31, 2015 11:23 PM IST
കൊച്ചി: പ്രമുഖ കാലിത്തീറ്റ നിര്‍മാതാക്കളായ കെഎസ്ഇ 2014-15 വര്‍ഷം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 11.58 ശതമാനം വര്‍ധന നേടി. 806.30 കോടിയില്‍ നിന്ന് 899.70 കോടിയായാണ് വരുമാനം വര്‍ധിച്ചത്. അറ്റാദായം 15.37 കോടിയില്‍ നിന്ന് 43.36 കോടിയായി. മൈസൂരുവിലെ ഭൂമി വിറ്റ വകയില്‍ ലഭിച്ച 10.46 കോടി ഉള്‍പ്പെടെയാണിത്. 183.86 ശതമാനം ആണ് അറ്റാദായ വര്‍ധന.


കമ്പനിക്ക് പ്രമുഖ സാന്നിധ്യമുള്ള കോമ്പൌണ്ട് കാലിത്തീറ്റ വിഭാഗത്തിലെ വില്‍പ്പന നാലു ലക്ഷം ടണ്ണില്‍ നിന്ന് 10 ശതമാനം വര്‍ധിച്ച് 4.40 ലക്ഷം ടണ്ണായി. 10 രൂപയുടെ ഓരോ ഓഹരിക്കും 50 രൂപ ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്െടന്നു കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.