1:1 ബോണസ് ഓഹരിയുമായി ഫെഡറല്‍ ബാങ്ക്
1:1 ബോണസ് ഓഹരിയുമായി ഫെഡറല്‍ ബാങ്ക്
Wednesday, July 1, 2015 11:31 PM IST
കൊച്ചി: 1:1 അനുപാതത്തില്‍ ബോണസ് ഓഹരികള്‍ നല്‍കാനുള്ള ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തിന് ഓഹരി ഉടമകളുടെ യോഗം അംഗീകാരം നല്‍കി.

ബോണസ് ഓഹരികള്‍ക്കുള്ള അംഗങ്ങളുടെ അര്‍ഹത തിട്ടപ്പെടുത്തുന്നതിനുള്ള റെക്കോഡ് തിയതിയായി 2015 ജൂലൈ ഒന്‍പത് നിശ്ചയിച്ചിട്ടുണ്ട്.

പ്രസ്തുത തീയതിയില്‍ കൈവശം വച്ചിരിക്കുന്ന ഓരോ ഇക്വിറ്റി ഓഹരികള്‍ക്കും ഓരോ ഇക്വിറ്റി ഓഹരി വീതം ബോണസായി ലഭിക്കാന്‍ ഓഹരി ഉടമകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.