ജലസേചന പദ്ധതികള്‍ക്ക് 50,000 കോടി
Friday, July 3, 2015 11:31 PM IST
ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കുന്നതിനായി വിവിധ ജലസേചനപദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 50,000 കോടി രൂപ ചെവഴിക്കും.

പ്രധാന്‍മന്ത്രി കൃഷി സിഞ്ചയി യോജനയിലൂടെ (പിഎംകെഎസ്വൈ) അടുത്ത അഞ്ചുവര്‍ഷം കൊണ്ടാണ് ഈ തുക ചെലവഴിക്കുകയെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റലി വ്യക്തമാക്കി. ഇതിനായി ഈ സാമ്പത്തികവര്‍ഷം 5,300 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ആറുലക്ഷം ഹെക്ടര്‍ കൃഷിസ്ഥലങ്ങള്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കും.


142 മില്യണ്‍ ഹെക്ടര്‍ സ്ഥലത്ത് നിലവില്‍ കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ 45 ശതമാനം പ്രദേശത്ത് മാത്രമേ ജലസേചനം നടത്തുന്നുള്ളു. പുതിയ പദ്ധതിയിലൂടെ കാര്‍ഷികോത്പാദനത്തില്‍ വന്‍കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.