വോഡഫോണ്‍ വരിക്കാര്‍ക്കു മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിനു തുടക്കമായി
വോഡഫോണ്‍ വരിക്കാര്‍ക്കു മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തിനു തുടക്കമായി
Friday, July 3, 2015 11:31 PM IST
കൊച്ചി: പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ദേശീയ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ആരംഭിച്ചു. പുതിയ സംവിധാനം അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് രാജ്യത്ത് ഏതു സര്‍ക്കിളിലും തങ്ങളുടെ നിലവിലുള്ള നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് ഇഷ്ടമുള്ള നെറ്റ്വര്‍ക്ക് തെരഞ്ഞെടുക്കാം. പുതിയ പോര്‍ട്ടബിലിറ്റി സംവിധാനം ഇന്നു നിലവില്‍ വരും.

വോഡഫോണ്‍ സ്റോറോ ഔട്ട്ലറ്റോ സന്ദര്‍ശിച്ച് പോര്‍ട്ട് എന്ന് ടൈപ്പ് ചെയ്ത് 1900 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ച് എട്ടക്ക യുപിസി കോഡ് സ്വന്തമാക്കിയാല്‍ പോര്‍ട്ടബിലിറ്റി നടത്താം. ഇതോടൊപ്പം കസ്റമര്‍ എഗ്രിമെന്റ് ഫോമും (കാഫ്) പോര്‍ട്ടിംഗ് ഇന്‍ ഫോമും പൂരിപ്പിച്ചു നല്‍കിയ ശേഷം താരിഫ് പ്ളാന്‍ തെരഞ്ഞെടുക്കാം.


നിലവിലുള്ള നമ്പര്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ തങ്ങളുടെ ഇഷ്ടപ്പെട്ട ഓപ്പറേറ്ററെ തെരഞ്ഞെടുക്കാന്‍ കഴിയുന്നതാണ് മൊബൈല്‍ പോര്‍ട്ടബിലിറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.