സ്കോട്ട്ലന്‍ഡ് യാര്‍ഡ് മന്ദിരം ഇനി പഞ്ചനക്ഷത്ര ഹോട്ടലാകും
സ്കോട്ട്ലന്‍ഡ് യാര്‍ഡ് മന്ദിരം ഇനി പഞ്ചനക്ഷത്ര ഹോട്ടലാകും
Tuesday, July 28, 2015 11:25 PM IST
ദുബായ്: സ്കോട്ട്ലന്‍ഡ് യാര്‍ഡ് മന്ദിരം ഇനി പഞ്ചനക്ഷത്ര ഹോട്ടലാകും. ലുലു ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി വിഭാഗം ട്വന്റി 14 ഹോള്‍ഡിംഗ്സാണ് സ്കോട്ട്ലന്‍ഡ് യാര്‍ഡിനെ ഹോട്ടലാക്കി മാറ്റുന്നത്. ബ്രിട്ടീഷ് ഈസ്റ് ഇന്ത്യ കമ്പനിയുടെ ഓഹരി നേടിയ മലയാളി വ്യവസായി എം.എ. യുസഫലി ബ്രിട്ടന്റെ ചരിത്രപ്രസിദ്ധമായ സ്കോര്‍ട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് ആസ്ഥാനമന്ദിരവും സ്വന്തമാക്കുകയായിരുന്നു. 11 കോടി പൌണ്ടിനാണ് (ഏകദേശം 1,094 കോടി രൂപ) യൂസഫലിയുടെ ലുലു ഗ്രൂപ്പ് ലണ്ടനിലെ മെട്രോപ്പൊലിറ്റന്‍ പോലീസ് സര്‍വീസിന്റെ ദി ഗ്രേറ്റ് സ്കോട്ട്ലന്‍ഡ് യാര്‍ഡ് വാങ്ങിയത്.

സ്കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസ് സ്റേഷനും പിന്നീട് ബ്രിട്ടീഷ് ആര്‍മിയുടെ വെസ്റ്മിന്‍സ്റര്‍ റിക്രൂട്ട്മെന്റ് സെന്ററുമായിരുന്ന കെട്ടിടത്തില്‍ ലുലു ഗ്രൂപ്പിനുവേണ്ടി ബ്രിട്ടനിലെ പ്രമുഖ നിര്‍മാതാക്കളായ ഗാലിയാര്‍ഡ് ഹോംസാണ് 92,000 ചതുരശ്രയടിയില്‍ ഹോട്ടല്‍ രൂപകല്പന ചെയ്യുന്നത്. എഡ്വേര്‍ഡിയന്‍ വാസ്തുശില്പശൈലിയുടെ മകുടോദാഹരണമായിരിക്കും ഈ അത്യാധുനിക അഡംബര ഹോട്ടല്‍.


മന്ദിരത്തിന്റെ മുഖഛായ മാറ്റാതെയാണ് ഏഴു നിലകളിലായി ഹോട്ടല്‍ രൂപകല്പന ചെയ്യുന്നത്. ലണ്ടന്‍ നഗരത്തിന്റെ മുഖമുദ്രകളിലൊന്നായ സ്കോട്ട്ലന്‍ഡ് സ്വന്തമാക്കുക വഴി ചരിത്രപ്രസിദ്ധമായ ഇടത്തില്‍ ഗ്രൂപ്പിന്റെ സാന്നിധ്യമറിയിക്കുന്നതിനൊപ്പം ലണ്ടന്റെ ഭാവിവികസനത്തിലും ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്െടന്ന് ലുലു ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി വിഭാഗം ട്വന്റി 14 ഹോള്‍ഡിംഗ്സ് മാനേജിംഗ് ഡയറക്ടര്‍ അദീപ് അഹമ്മദ് പറഞ്ഞു. 2017 വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.