ഇന്‍ഫ്ളുവന്‍ഷ്യല്‍ അവാര്‍ഡ് സാബു തോമസിന്
ഇന്‍ഫ്ളുവന്‍ഷ്യല്‍ അവാര്‍ഡ് സാബു തോമസിന്
Tuesday, July 28, 2015 11:26 PM IST
കൊച്ചി: ലണ്ടന്‍ ആസ്ഥാനമായ ചാര്‍ട്ടേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അക്കൌണ്ടന്റ്സും മുംബൈ ആസ്ഥാനമായ വേള്‍ഡ് സിഎസ്ആര്‍ ഡേയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ഇന്‍ഫ്ളുവന്‍ഷ്യല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അവാര്‍ഡിന് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഎഫ്ഒ സാബു തോമസ് അര്‍ഹനായി.

മുംബൈ താജ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സിമ പ്രസിഡന്റ് ദെബാശിഷ് ബിശ്വാസില്‍ നിന്ന് സാബു തോമസ് അവാര്‍ഡ് ഏറ്റുവാങ്ങി. രാജ്യത്ത് 10 സംസ്ഥാനങ്ങളിലായി 250ലേറെ ബ്രാഞ്ചുകളോടെ പ്രവര്‍ത്തിക്കുന്ന ഇസാഫ് മൈക്രോഫിനാന്‍സ് ചെറുകിട ബാങ്കിംഗ് ലൈസന്‍സിനുള്ള പട്ടികയില്‍ മുന്‍പന്തിയിലാണ്.


ചാര്‍ട്ടേഡ് അക്കൌണ്ടന്റായ സാബു തോമസ് 2013ല്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ആയിരിക്കെ കോണ്‍ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിസിനസിന്റെ സിഎഫ്ഒ ഓഫ് ദി ഇയര്‍ അവാര്‍ഡും സിഎഫ്ഒ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് ബെസ്റ് സിഎഫ്ഒ അവാര്‍ഡും നേടിയിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂര്‍ ഊന്നുകല്ലേല്‍ സ്വദേശിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.