സഹാറ മ്യൂച്വല്‍ ഫണ്ട് ലൈസന്‍സ് സെബി റദ്ദാക്കി
സഹാറ മ്യൂച്വല്‍ ഫണ്ട് ലൈസന്‍സ് സെബി റദ്ദാക്കി
Wednesday, July 29, 2015 10:55 PM IST
മുംബൈ: സഹാറ മ്യൂച്വല്‍ ഫണ്ട് ലൈസന്‍സ് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി ഇന്നലെ റദ്ദാക്കി. നിലവില്‍ സഹാറ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചവരുടെ തുക മറ്റൊരു ധനകാര്യ സ്ഥാപനത്തിലേക്കു മാറ്റാനും സെബി ഉത്തരവിട്ടിട്ടുണ്ട്. നിക്ഷേപ തട്ടിപ്പ് മൂലം പ്രതിസന്ധിയിലായ സഹാറ ഗ്രൂപ്പിന് അടുത്ത പ്രഹരമായിരിക്കും ഇത്. ഇന്നലെ മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. ഇന്നലെ മുതല്‍ പുതിയ ഇടപാടുകള്‍ സ്വീകരിക്കാനോ പുതുക്കാനോ കമ്പനിക്കാവില്ല. സഹാറ മ്യൂച്വല്‍ ഫണ്ടിലെ നിക്ഷേപങ്ങള്‍ സഹാറ അസറ്റ് മാനേജ്മെന്റ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിലേക്കു മാറ്റാന്‍ സെബി നിര്‍ദേശിച്ചു.


നിക്ഷപത്തട്ടിപ്പ് കാരണം സെബിയും സഹാറയും തമ്മില്‍ നിയമ പോരാട്ടം നടക്കുകയാണ്. 24,000 കോടിയിലധികം രൂപയാണ് സഹാറ തിരിച്ചടയ്ക്കാനുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.