കെഎഫ്സി മൂന്നു ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു
Thursday, July 30, 2015 11:07 PM IST
തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ മൂന്നു ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചു. ഇന്നലെ നടന്ന 62-ാം വാര്‍ഷിക പൊതുയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. 2014-15 സാമ്പത്തിക വര്‍ഷം 1437 കോടിരൂപയാണ് കെഎഫ്സിയുടെ ലാഭം.

2014-15 കാലയളവില്‍ 947.45 കോടിരൂപയുടെ വായ്പ അനുവദിക്കലും 657.09 കോടി രൂപയുടെ വായ്പ വിതരണവു 684.27 കോടി രൂപയുടെ വായ്പാ തിരിച്ചടവും ഉണ്ടായി.

ബാങ്കുകളില്‍ നിന്നും മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള ശക്തമായ മത്സരവും ഗവണ്‍മെന്റ് നയങ്ങളിലുണ്ടായ മാറ്റവും വ്യവസായത്തെ ബാധിച്ചുവെങ്കിലും കോര്‍പറേഷന്റെ വായ്പാ ആസ്തി 13.21 ശതമാനം വര്‍ധിച്ച് 2038.18 കോടി രൂപയായതായി കെഎഫ്സിയുടെ സിഎംഡി ജോയ് ഉമ്മന്‍ അറിയിച്ചു.


കെഎഫ്സി 2016 ഓടെ 2500 കോടി രൂപയുടെ വായ്പാ ആസ്തിയും 2015-16 വര്‍ഷം 1100 കോടി രൂപയുടെ വായ്പ അനുവദിക്കലും 806 കോടി രൂപയുടെ വിതരണവുമാണ് കെഎഫ്സി ലക്ഷ്യമിടുന്നത്.

നിര്‍മാണം, ഐടി, ടൂറിസം, വിനോദം തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നത്. കൂടാതെ യുവസംരംഭകര്‍ക്കും വനിതകള്‍ക്കും പുനരുപയോഗ സാധ്യതയുള്ള ഊര്‍ജമേഖലയിലുള്ള വ്യവസായങ്ങള്‍ക്കും പ്രത്യേകം പരിഗണന നല്‍കും. ഇതിനായി ഈ സാമ്പത്തിക വര്‍ഷം ഏതാണ്ട് 200 കോടി രൂപ ബോണ്ട് സമാഹരണത്തിലുടെയും പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിലൂടെയും സമാഹരിക്കുമെന്നും എംഡി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.