അമേരിക്കന്‍ പലിശനിരക്കു വര്‍ധന: കയറ്റുമതിക്കാര്‍ കരുതല്‍ നടപടികള്‍ എടുക്കണമെന്നു വി.ജി. മാത്യു
അമേരിക്കന്‍ പലിശനിരക്കു വര്‍ധന: കയറ്റുമതിക്കാര്‍ കരുതല്‍ നടപടികള്‍ എടുക്കണമെന്നു വി.ജി. മാത്യു
Saturday, August 1, 2015 11:13 PM IST
കൊച്ചി: യൂറോപ്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിലനില്ക്കുന്ന അനിശ്ചിതത്വവും ചൈനീസ് സമ്പദ് വ്യവസ്ഥയിലെ ചാഞ്ചാട്ടവും ലോക സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ വെല്ലുവിളികള്‍ ഉണര്‍ത്തുന്നതാണെന്ന് സൌത്ത് ഇന്ത്യന്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു പറഞ്ഞു. അമേരിക്ക ഈ വര്‍ഷം അവസാനത്തോടെ പലിശനിരക്ക് വര്‍ധിപ്പിക്കാനുള്ള സാധ്യതയും ഉയര്‍ന്നിരിക്കുന്നതിനാല്‍ വിദേശവിനിമയ നിരക്കുകളിലും ചരക്കുവിലകളിലും വന്നേക്കാവുന്ന വ്യതിയാനങ്ങളെക്കുറിച്ചു കയറ്റുമതിസമൂഹം ബോധവാന്മാരാകേണ്ടതുണ്െടന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷനും (എഫ്ഐഇഒ) സൌത്ത് ഇന്ത്യന്‍ ബാങ്കും സംയുക്തമായി നടത്തിയ ഇന്ത്യന്‍ വ്യാപാര നയത്തെ സംബന്ധിച്ചുള്ള സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു വി.ജി. മാത്യു. വിദേശ വിനിമയ മൂല്യത്തില്‍ വന്നേക്കാവുന്ന വ്യതിയാനങ്ങള്‍ വിദേശ കറന്‍സിയിലുള്ള വിറ്റുവരവിനെ സാരമായി ബാധിക്കാതിരിക്കാന്‍ ബാങ്കുകള്‍ നല്കി വരുന്ന സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്െടന്ന് അദ്ദേഹം പറഞ്ഞു.


കസ്റംസ് കമ്മീഷണര്‍ ഡോ. കെ.എന്‍. രാഘവന്‍ ഐആര്‍എസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഫോറിന്‍ ട്രേഡ് ഡി. ശ്രീധര്‍ ഐടിഎസ്, എഫ്ഐഇഒ-എസ്ആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ കെ. ഉണ്ണികൃഷ്ണന്‍ എന്നിവരും സംസാരിച്ചു.

സൌത്ത് ഇന്ത്യന്‍ ബാങ്ക് ചീഫ് ജനറല്‍ മനേജര്‍ തോമസ് ജോസഫ്, ജനറല്‍ മാനേജര്‍ എന്‍.എ. മുരളി, എറണാകുളം റീജണല്‍ ഹെഡ് എന്‍.ജെ. റെഡ്ഡി, അസിസ്റന്റ് ജനറല്‍ മാനേജര്‍ സി.എ. പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു. കസ്റംസ്, ഡിജിഎഫ്ടി ഡിപ്പാര്‍ട്ട്മെന്റുകള്‍ പ്രസന്റേഷനുകള്‍ നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.