ഓണത്തിന് ഏഴു പുതിയ ആകര്‍ഷണങ്ങളുമായി കല്യാണ്‍ ജ്വല്ലേഴ്സ്
Saturday, August 1, 2015 11:15 PM IST
തൃശൂര്‍: കല്യാണ്‍ ജ്വല്ലേഴ്സ് ഓണം, വിവാഹാവസരങ്ങള്‍ക്കായി കേരളത്തിലെ 16 ഷോറൂമുകളിലും ഏഴ് ആകര്‍ഷണങ്ങള്‍ ഒരുക്കുന്നു. എല്ലാ ഷോറൂമുകളിലും പുതിയ സ്വര്‍ണാഭരണങ്ങളുടെ ശേഖരമൊരുക്കും. എണ്ണായിരം രൂപ മുതല്‍ വിലയുളള നൂതനമായ ഡയമണ്ട് ആഭരണങ്ങളുടെ ശേഖരം ലഭ്യമാക്കും.

ഒരു ലക്ഷം രൂപ മുതല്‍ വിലയുള്ള ഡയമണ്ട് ആഭരണങ്ങളുടെ വിപുലമായ നിരയും ഉണ്ട്. വിവാഹാവസരത്തില്‍ അണിയാനുള്ള ആഭരണങ്ങള്‍ മുന്‍കൂര്‍ ബുക്ക് ചെയ്ത് വാങ്ങാനുള്ള സൌകര്യത്തിലൂടെ വില കൂടിയാലും ബുക്ക് ചെയ്ത ദിവസത്തെ വിലയില്‍ സ്വന്തമാക്കാം. വില കുറഞ്ഞാല്‍ കുറഞ്ഞ വിലയില്‍ സ്വര്‍ണം സ്വന്തമാക്കാം.

പുതുക്കിയ കുറഞ്ഞ പണിക്കൂലി അഞ്ചു ശതമാനം മുതലാണ്. കല്യാണ്‍ ജ്വല്ലേഴ്സ് ഗോള്‍ഡ് കാര്‍ഡ് പായ്ക്കില്‍ കൂടുതല്‍ ആനുകൂല്യങ്ങളുണ്ടാകും. തവണ വ്യവസ്ഥയില്‍ സ്വര്‍ണവും ഡയമണ്ടും വാങ്ങാനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.


വിവിധ അഭിരുചികള്‍ക്കനുസരിച്ചുള്ള രണ്ടു ലക്ഷത്തിലധികം സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങളുടെ രൂപകല്പനകളാണ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നത്.

ഈ സാമ്പത്തികവര്‍ഷത്തില്‍ പതിമൂവായിരം കോടി രൂപയുടെ വിറ്റുവരവ് നേടാനാകുമെന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. പറഞ്ഞു.

ഈ വര്‍ഷം ഇന്ത്യയിലും പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലുമായി 800 കോടി രൂപ മുതല്‍മുടക്കില്‍ 22 പുതിയ ഷോറൂമുകള്‍ ആരംഭിക്കുമെന്നും ഷോറൂമുകള്‍ 83 ല്‍നിന്ന് നൂറാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.