അവകാശ ഓഹരി: സിയാല്‍ 383 കോടി സമാഹരിക്കും
അവകാശ ഓഹരി: സിയാല്‍ 383 കോടി സമാഹരിക്കും
Sunday, August 2, 2015 12:01 AM IST
നെടുമ്പാശേരി: അവകാശ ഓഹരി മുഖേന കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) ഈ മാസം 383,07,47,500 രൂപ സമാഹരിക്കും. നിലവിലുള്ള 18,000 ത്തില്‍പ്പരം ഓഹരി ഉടമകള്‍ക്ക് 7,65,14,950 അവകാശ ഓഹരിയാണ് നല്കുന്നത്. അവകാശ ഓഹരി അനുപാതം നാലിന് ഒന്ന് എന്നതാണ്.

10 രൂപ മുഖവിലയുള്ള ഓഹരി 40 രൂപ പ്രീമിയത്തില്‍ 50 രൂപയ്ക്കാണ് കൊടുക്കുന്നത്. ജൂണ്‍ 24 മുതല്‍ ജൂലൈ 23 വരെയുള്ള കാലയളവില്‍ ഇതിനുള്ള നോട്ടീസ് ഓഹരി ഉടമകള്‍ക്ക് നല്കിയിട്ടുണ്ട്. ഓഫര്‍ലെറ്ററും ഓഹരി അപേക്ഷഫോമും കിട്ടാത്ത ഓഹരി ഉടമകള്‍ ഓഗസ്റ് എട്ടിനകം കമ്പനി രജിസ്റേര്‍ഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന ്സെക്രട്ടറി സജി കെ. ജോര്‍ജ് അറിയിച്ചു.

ഓഫര്‍ ലെറ്ററും അപേക്ഷാഫോമും കിട്ടാതെ വന്നാല്‍ ഓഹരി ഉടമയുടെ പേരും ഫോളിയോ നമ്പറും മറ്റു വിവരങ്ങളും വെള്ളക്കടലാസില്‍ രേഖപ്പെടുത്തി അവകാശ ഓഹരി വിലയ്ക്കു തുല്യമായ തുകയുടെ എറണാകുളം-കൊച്ചി ശാഖകളില്‍ മാറാവുന്ന ഡ്രാഫ്റ്റോടെ ഓഹരി ഇഷ്യു അവസാനിക്കുന്ന തിയതിക്കകം രജിസ്റേര്‍ഡ് പോസ്റായി കമ്പനി ഓഫീസിലേക്ക് അയക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.


അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ഓഗസ്റ് 22 ആണ്. ഏറ്റവുമധികം അവകാശ ഓഹരി കേരള സര്‍ക്കാരിനാണ് ലഭിക്കുന്നത്. മൊത്തം ഓഹരിയുടെ 31 ശതമാനം കേരള സര്‍ക്കാരിനാണ്. രണ്ടാം സ്ഥാനത്ത് എന്‍.വി. ജോര്‍ജാണ്. അതിനു തൊട്ടുതാഴെ എം.എ. യൂസഫലി, പി. മുഹമ്മദലി, സി.വി. ജേക്കബ്, ഇ.എം. ബാബു എന്നിവരാണ്.

നിലവില്‍ 200 രൂപ വിലയുള്ള ഓഹരിയാണ് 50 രൂപയ്ക്ക് കിട്ടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.