പിഎഫ് വിശദാംശങ്ങള്‍ ഇനി മൊബൈല്‍ ഫോണില്‍
Sunday, August 2, 2015 12:03 AM IST
കൊച്ചി: എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്)അക്കൌണ്ട് വിശദാംശങ്ങള്‍ ഇനി അംഗങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭ്യമാകും. ഇപിഎഫ് അംഗങ്ങള്‍ക്കായി യൂണിവേഴ്സല്‍ അക്കൌണ്ട് നമ്പര്‍(യുഎഎന്‍)അവതരിപ്പിച്ചതോടെ ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുന്ന വിശദാംശങ്ങളാണ് ഓരോ മാസത്തിലും ഇപിഎഫ് അംഗങ്ങള്‍ക്ക് മൊബൈല്‍ ഫോണില്‍ ലഭ്യമാകുക.

വിവിധ തൊഴിലുടമകള്‍ നല്‍കിയ നമ്പറുകള്‍ ഏകോപിപ്പിച്ച് ഒരു നമ്പറാക്കുകയാണ് ലക്ഷ്യമെന്ന് കൊച്ചി റീജണല്‍ പിഎഫ് കമ്മീഷണര്‍ എന്‍. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഒരു തൊഴിലുടമയുടെ കീഴില്‍ നിന്ന് മറ്റൊരാളിലേക്ക് മാറുമ്പോള്‍ ഇപിഎഫ് അക്കൌണ്ടിന്റെ വിശദാംശങ്ങള്‍ അംഗങ്ങള്‍ക്ക് ലഭ്യമാകും.


ഒരു അക്കൌണ്ട് ക്ളോസ് ചെയ്യുകയോ മറ്റൊന്നിലേക്ക് മാറ്റുകയോ ആകാം. തൊഴിലുടമ നല്‍കുന്ന യുഎഎന്‍ നമ്പര്‍ അംഗങ്ങള്‍ക്ക് ആക്ടിവേറ്റ് ചെയ്യാം. ഒരു സ്ഥാപനത്തില്‍ ജോലിക്കായി ചേരുമ്പോള്‍ ഇപിഎഫ് ആന്‍ഡ് എംപി നിയമനുസരിച്ച് അയാളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനായി തൊഴിലുടമ അപലോഡ് ചെയ്യണം. ന്യൂഡല്‍ഹിയിലെ ഇപിഎഫ് ആസ്ഥാനത്തു നിന്നാണ് യുഎഎന്‍ നമ്പര്‍ അനുവദിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും സഹായത്തിനുമായി ംംം. ലുളശിറശമ.ഴ്ീ.ശി എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. 0484-2331996 എന്ന ഫോണ്‍ നമ്പറിലും വിശദാംശങ്ങള്‍ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.