കിരിയന്തന്‍ മാത്യു ഏബ്രഹാം കണ്ണന്‍ദേവന്‍ ഹില്‍സ് പ്ളാന്റേഷന്‍സ് എംഡി
കിരിയന്തന്‍ മാത്യു ഏബ്രഹാം കണ്ണന്‍ദേവന്‍ ഹില്‍സ് പ്ളാന്റേഷന്‍സ് എംഡി
Tuesday, August 4, 2015 11:20 PM IST
കൊച്ചി: മൂന്നാറിലെ കണ്ണന്‍ദേവന്‍ ഹില്‍സ് പ്ളാന്റേഷന്‍സ് കമ്പനി (കെഡിഎച്ച്പി) മനേജിംഗ് ഡയറക്ടറായി കിരിയന്തന്‍ മാത്യു ഏബ്രഹാമിനെ നിയമിച്ചു. കെഡിഎച്ച്പി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം തലവനും കൊച്ചി ടീ ട്രേഡ് അസോസിയേഷന്‍ വൈസ് ചെയര്‍മാനുമായിരുന്നു. ഇന്നു ചുമതലയേല്‍ക്കും.

ടാറ്റ ഓയില്‍ മില്‍സ് പേഴ്സണല്‍ മാനേജരായിരുന്ന കെ.വി. ഏബ്രഹാമിന്റെ മകനാണ്. ഇപ്പോഴത്തെ എംഡി ചാക്കോ പി. തോമസിന് ടാറ്റാ ഗ്രൂപ്പില്‍ പുതിയ ചുമതല നല്‍കിയതിനെ തുടര്‍ന്നാണ് നിയമനം. 1994ല്‍ ടാറ്റാ ടീ ലിമിറ്റഡില്‍ മൂന്നാറിലെ പെരിയവുരൈ എസ്റേറ്റില്‍ അസിസ്റന്റ് മാനേജരായി ജോലിയില്‍ പ്രവേശിച്ച മാത്യു ഏബ്രഹാമിന് രണ്ടു ദശാബ്ദത്തിലേറെ തേയിലത്തോട്ടങ്ങളിലും ഫാക്ടറികളിലും മാര്‍ക്കറ്റിംഗ് മേഖലയിലും പ്രവൃത്തിപരിചയമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.