വീറ്റോ അധികാരം വേണ്ട; സ്വയംഭരണം വേണം: ഡോ. രാജന്‍
വീറ്റോ അധികാരം വേണ്ട; സ്വയംഭരണം വേണം: ഡോ. രാജന്‍
Wednesday, August 5, 2015 11:25 PM IST
മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കു പണനയ നിര്‍ണയത്തില്‍ വീറ്റോ അധികാരം വേണമെന്നില്ലെന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍. എന്നാല്‍, റിസര്‍വ് ബാങ്കിനു സ്വയംഭരണം വേണം.പണനയം നിര്‍ണയിക്കാന്‍ കമ്മിറ്റി വേണമെന്ന നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

ഒരു വ്യക്തിയേക്കാള്‍ ഒരു കമ്മിറ്റി തീരുമാനമെടുക്കുന്നതാണു നല്ലത്. പല വീക്ഷണങ്ങളും നിഗമനങ്ങളും പരിശോധിക്കേണ്ടതു നല്ല തീരുമാനമെടുക്കാന്‍ ആവശ്യമാണ്: അദ്ദേഹം പറഞ്ഞു.


റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അധികാരം ചുരുക്കാനുള്ള ഒരു നിയമനിര്‍മാണനീക്കം ഉപേക്ഷിച്ചെന്നു കേന്ദ്ര ധനസെക്രട്ടറി രാജീവ് മഹര്‍ഷി തിങ്കളാഴ്ച പറഞ്ഞതിനു പിന്നാലെയാണു ഡോ. രഘുറാം രാജന്റെ ഈ പ്രതികരണം. ധനമന്ത്രാലയം നടത്തിയ നീക്കം പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു റദ്ദാക്കുകയായിരുന്നെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.