വണ്ടര്‍ലാ പരിസ്ഥിതി ഊര്‍ജ സംരക്ഷണ അവാര്‍ഡിന് അപേക്ഷിക്കാം
Wednesday, August 5, 2015 11:30 PM IST
കൊച്ചി: പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ വണ്ടര്‍ലാ പരിസ്ഥിതി ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ പരിസ്ഥിതി ഊര്‍ജസംരക്ഷണ അവാര്‍ഡ് 2015ലേക്ക് കേരളത്തിലെ സ്കൂളുകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന തലത്തില്‍ അവാര്‍ഡിനായി ആറ് സ്കൂളുകളെയും മികച്ച നിലവാരം പുലര്‍ത്തുന്ന 20 സ്കൂളുകളെയും തെരഞ്ഞെടുക്കും. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന സ്കൂളിന് 50,000 രൂപയും രണ്ടാം സ്ഥാനം നേടുന്ന രണ്ട് സ്കൂളുകള്‍ക്ക് 25,000 രൂപ വീതവും മൂന്നാം സ്ഥാനം നേടുന്ന മൂന്ന് സ്കൂളുകള്‍ക്ക് 15,000 രൂപ വീതവും ക്യാഷ് അവാര്‍ഡും ട്രോഫിയും, മികച്ച നിലവാരം പുലര്‍ത്തുന്ന 20 സ്കൂളുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.

പരിസ്ഥിതി ഊര്‍ജ സംരക്ഷണത്തിനായി സ്കൂളുകളില്‍ðഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ പരിപാടികള്‍ വിലയിരുത്തിയാവും അവാര്‍ഡുകള്‍ നിര്‍ണയിക്കുക. മാലിന്യനിര്‍മാര്‍ജന സംസ്ക്കരണ പരിപാടികള്‍, ഹരിതവത്ക്കരണം, മഴവെള്ള സംഭരണം, പച്ചക്കറികൃഷി, പൂന്തോട്ടനിര്‍മാണം, പരിസ്ഥിതിക്ക് ഇണങ്ങുന്ന സാധന സാമഗ്രികളുടെ നിര്‍മാണം, പരിസ്ഥിതി അനുബന്ധ ക്ളബ്ബുകളുടെ പ്രവര്‍ത്തനം, ഊര്‍ജസംരക്ഷണ പരിപാടികള്‍, ഈ പദ്ധതികളില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും പങ്കാളിത്തം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാവും അവാര്‍ഡ് നിര്‍ണയം നടത്തുക.


പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്കൂളുകള്‍ ഈ മാസം 31ന് മുന്‍പായി ദി കോ-ഓര്‍ഡിനേറ്റര്‍, വണ്ടര്‍ലാ പരിസ്ഥിതി ഊര്‍ജ സംരക്ഷണ അവാര്‍ഡ് 2015, വണ്ടര്‍ലാ ഹോളിഡെയ്സ് ലിമിറ്റഡ്, കൊച്ചി - 683565 എന്ന വിലാസത്തില്‍ അറിയിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.