കേജരിവാളിന്റെ വൈഫൈ സ്വപ്നം സാക്ഷാത്കരിക്കാന്‍ പ്രമുഖ കമ്പനികള്‍ രംഗത്ത്
കേജരിവാളിന്റെ വൈഫൈ സ്വപ്നം സാക്ഷാത്കരിക്കാന്‍ പ്രമുഖ കമ്പനികള്‍ രംഗത്ത്
Sunday, August 30, 2015 11:29 PM IST
ന്യൂഡല്‍ഹി: ഡല്‍ഹിയെ സൌജന്യ വൈഫൈ നഗരമാക്കുക എന്ന കേജരിവാളിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പ്രമുഖ കമ്പനികള്‍ രംഗത്ത്. ഗൂളിള്‍, ഫേസ്ബുക്ക് തുടങ്ങിയ പ്രമുഖ കമ്പനികള്‍ കേജരിവാളുമായി കൂടിക്കാഴ്ച നടത്തി. അടുത്ത രണ്ടു മാസത്തിനുള്ളില്‍ ഡല്‍ഹിയില്‍ എല്ലാവര്‍ക്കും സൌജന്യ വൈഫൈ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഇതിനായി വന്‍കിട ഐടി കമ്പനികള്‍ രംഗത്തെത്തുന്നുണ്ട്. ഗൂഗിള്‍, ഫേസ്ബുക്ക്, സിസ്കോ, അരുബ, എറിക്സണ്‍, വോഡഫോണ്‍ തുടങ്ങിയ മള്‍ട്ടിനാഷണല്‍ കമ്പനികള്‍ അടക്കം നിരവധി ഇന്ത്യന്‍ കമ്പനികളും രംഗത്തെത്തി. ഇവരുമായി ചര്‍ച്ച നടന്നുവരുകയാണെന്ന് ഡല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക വക്താവ് പറഞ്ഞു.


നിര്‍ദേശങ്ങളും ചര്‍ച്ചകളുമെല്ലാം പ്രാരംഭഘട്ടത്തിലാണെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കേജരിവാളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഗൂഗിള്‍ അറിയിച്ചു. അതേസമയം, ഡിജിറ്റല്‍ ഇന്ത്യ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളുമായി ചര്‍ച്ച നടക്കുന്നു എന്നാണ് ഫേസ്ബുക്ക് പ്രതികരിച്ചത്.

ആം ആദ്മി പാര്‍ട്ടിയുടെ ദ്വാരക എംഎഎല്‍എയും ഐടി രംഗത്തുനിന്നുള്ള ആളുമായ ആദര്‍ശ് ശാസ്ത്രിയാണ് വൈഫൈ പദ്ധതിയുടെ സൂത്രധാരന്‍. നിരവധി കമ്പനികള്‍ക്ക് പദ്ധതിയില്‍ താത്പര്യമുണ്െടന്ന് എംഎല്‍എ പറഞ്ഞു. വലിയ സാധ്യതകള്‍ തുറക്കുന്ന മേഖലയായതുകൊണ്ടുതന്നെയാണ് ആഗോളതലത്തില്‍ ചര്‍ച്ച നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.