ഉള്ളി ഇറക്കുമതി ചെയ്യാന്‍ എംഎംടിസി ടെന്‍ഡര്‍ ക്ഷണിച്ചു
Sunday, August 30, 2015 11:29 PM IST
ന്യൂഡല്‍ഹി: ഉള്ളിക്ക് രാജ്യവ്യാപകമായി ഉണ്ടായ ക്ഷാമവും വിലക്കയറ്റവും പരിഹരിക്കാന്‍ മെറ്റല്‍സ് ആന്‍ഡ് മിനറല്‍സ് ട്രേഡിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ആഗോള ടെന്‍ഡര്‍ ക്ഷണിച്ചു. 10,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് കോര്‍പറേഷന്റെ പദ്ധതി. പാക്കിസ്ഥാന്‍, ഈജിപ്ത്, ചൈന, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യാനാണു തീരുമാനം.

ഇതു രണ്ടാം തവണയാണ് എംഎംടിസി ഉള്ളി ഇറക്കുമതി ചെയ്യാനായി ആഗോള ടെന്‍ഡര്‍ ക്ഷണിക്കുന്നത്. നേരത്തേ കിലോയ്ക്ക് 45 രൂപ നിരക്കില്‍ 1000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാന്‍ കരാറായിരുന്നു. അത് സെപ്റ്റംബര്‍ പത്തിന് ഇന്ത്യയിലെത്തുമെന്നാണ് വിവരം.


ആകെ അഞ്ചു ലക്ഷം ടണ്‍ ഉള്ളിയുടെ ആവശ്യമാണ് രാജ്യത്തുള്ളത്. ഉള്ളിവില 80 രൂപയ്ക്കു മുകളില്‍ കയറിയ സാഹചര്യം മറികടക്കുന്നതിനാണ് ഇറക്കുമതി ചെയ്യാനുള്ള നടപടി സ്വീകരിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.