മുത്തൂറ്റ് ഫിനാന്‍സ് ശ്രീനഗറില്‍ രണ്ടു ശാഖകള്‍ തുറന്നു
Monday, August 31, 2015 11:36 PM IST
കൊച്ചി: പ്രമുഖ സ്വര്‍ണ വായ്പാ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ജമ്മു കാഷ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിലെ ലാല്‍ ചൌക്കിലും രാജ്ബാഗിലും ഓരോ ശാഖകള്‍ തുറന്നു. ജമ്മുവില്‍ ശാഖകളുണ്െടങ്കിലും ശ്രീനഗറില്‍ ആദ്യമായിട്ടാണ് കമ്പനി ശാഖ തുറക്കുന്നത്.

ജമ്മു കാഷ്മീര്‍ മന്ത്രി മൊഹമ്മദ് അല്‍ത്താഫ് ബുഖാരി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം.ജി. ജോര്‍ജ്, ഓള്‍ കാഷ്മീര്‍ ഗോള്‍ഡ് ഡീലേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്റും അഖില ഭാരതീയ സ്വര്‍ണാകര്‍ സംഘ് വൈസ് പ്രസിഡന്റുമായ ബഷീര്‍ അഹമ്മദ് റാത്തര്‍, ലാല്‍ ചൌക്ക് ട്രേഡേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം. നൂറുദ്ദീന്‍, രാജ്ബാഗ് ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഇംതിയാസ് അഹമ്മദ് കപ്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പുതിയ ശാഖകള്‍ തുറന്നതു വഴി കാഷ്മീര്‍ താഴ്വരയില്‍ തൊഴില്‍ സൃഷ്ടിക്കുന്നതില്‍ ഗ്രൂപ്പിനു നല്ല പങ്കു വഹിക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായി മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം. ജി ജോര്‍ജ് പറഞ്ഞു. പ്രത്യേകിച്ച് ഷിക്കരാസ്, ഷാള്‍, കാര്‍പ്പെറ്റ്, ടൂര്‍ ഓപ്പറേഷന്‍ തുടങ്ങിയ ചെറുകിട ഇടത്തരം ബിസിനസുകളുടെ മേഖലയില്‍ ലളിതമായ സ്വര്‍ണപ്പണയ പദ്ധതികള്‍ വഴി സ്വയം തൊഴില്‍ സൃഷ്ടി പ്രോത്സാഹിപ്പിക്കാന്‍ പുതിയ ശാഖകള്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


നിലവില്‍ മുത്തൂറ്റ് ഗ്രൂപ്പിന് 18 ബിസിനിസ് ഡിവിഷനും 4400ല്‍ അധികം ശാഖകളും 35000ല്‍ അധികം ജോലിക്കാരുമുണ്ട്. രാജ്യത്തെ ഒട്ടു മിക്ക സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കമ്പനിക്കു സാന്നിധ്യമുണ്ട്. യുഎസ്എ, യുകെ, ഹോങ്കോംഗ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും ഗ്രൂപ്പിനു സാന്നിധ്യമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.