4ജി ഈ വര്‍ഷം തന്നെയെന്ന് വോഡഫോണ്‍
Monday, August 31, 2015 11:39 PM IST
കൊച്ചി: ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പുതിയ സാധ്യതകള്‍ തുറന്നിട്ട് ഈ വര്‍ഷംതന്നെ 4ജി യാഥാര്‍ഥ്യമാക്കുമെന്ന് പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍. കൊച്ചി, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ബംഗളരു എന്നിവയായിരിക്കും രാജ്യത്ത് വോഡഫോണ്‍ 4ജിയുടെ പരിധിയില്‍വരുന്ന ആദ്യ നഗരങ്ങള്‍. വൈകാതെ മറ്റിടങ്ങളിലും 4ജി യാഥാര്‍ഥ്യമാക്കുമെന്ന് വോഡഫോണ്‍ അറിയിച്ചു.

ഇതോടൊപ്പം പുതിയ ഏഴ് സര്‍ക്കിളുകളെക്കൂടി വോഡഫോണ്‍ തങ്ങളുടെ 3ജി നെറ്റ്വര്‍ക്കിലേക്കു മാറും. കേരളം, ആസാം, നോര്‍ത്ത് ഈസ്റ്, യുപി വെസ്റ്, രാജസ്ഥാന്‍, കര്‍ണാടക, ഒഡിഷ എന്നിവയാണ് ഈ സര്‍ക്കിളുകള്‍.

4ജി സേവനത്തിന്റെ പരീക്ഷണം വിജയകരമായിരുന്നെന്ന് കമ്പനി അറിയിച്ചു. ലോകത്തിലെ മികച്ച സാങ്കേതിക അടിസ്ഥാന സൌകര്യദാതാക്കളുടെ പിന്തുണയുമായാണ് വോഡഫോണ്‍ 4ജി സാധ്യമാക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ച് ഡാറ്റ സേവനത്തില്‍ പുതിയ സാറ്റലൈറ്റ് സാങ്കേതിക സംവിധാനങ്ങള്‍കൂടി ഒരുക്കിവരുന്നുണ്െടന്നും വോഡഫോണ്‍ അറിയിച്ചു.


കേരളം, കര്‍ണാടക, കോല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നീ സര്‍ക്കിളുകളില്‍ 4ജി നല്‍കാനുള്ള സ്പെക്ട്രം ലേലത്തില്‍ വോഡഫോണ്‍ സ്വന്തമാക്കിയിരുന്നു. കമ്പനിയുടെ മൊത്തം ഡാറ്റ വരുമാനത്തിന്റെ 50 ശതമാനവും ലഭിക്കുന്നത് ഈ അഞ്ചു സര്‍ക്കിളുകള്‍ നിന്നാണ്. ലോകത്താകെ 18 രാജ്യങ്ങളില്‍ 4ജി സേവനമുള്ള വോഡഫോണ്‍ ഗ്രൂപ്പിന് രണ്ടു കോടി 4ജി വരിക്കാരുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.