കേരളത്തില്‍ നിന്നു പൂര്‍വേഷ്യയിലേക്ക് സഞ്ചാരികളേറുന്നു
Monday, August 31, 2015 11:39 PM IST
കൊച്ചി: കേരളത്തില്‍നിന്നു പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കുളള വിനോദസഞ്ചാരികളുടെ ബുക്കിംഗില്‍ 20 ശതമാനം വര്‍ധനയുണ്ടായതായി കോക്സ് ആന്‍ഡ് കിംഗ്സ് വക്താവ് തോമസ് സി. തോട്ടത്തില്‍ പറഞ്ഞു.

ഈ രാജ്യങ്ങളിലേക്കു വിസ ലഭിക്കാന്‍ കുറഞ്ഞ സമയം മതിയെന്നതാണ് മലയാളികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കൂടാതെ കേരളത്തില്‍നിന്നു മലേഷ്യയിലും സിംഗപ്പൂരിലും മറ്റും എത്താന്‍ നാലു മണിക്കൂറില്‍ താഴെ യാത്ര മതിയെന്നതു പെട്ടെന്നു യാത്ര പ്ളാന്‍ ചെയ്യാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തായ്ലന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ അവധി ആഘോഷിക്കാന്‍ കോക്സ് ആന്‍ഡ് കിംഗ്സ് പാക്കേജുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തായ്ലന്‍ഡില്‍ ആറു പകലും അഞ്ചു രാത്രിയുമുളള ഇന്‍സ്റന്റ് തായ്ലന്‍ഡ് പാക്കേജിന് ഒരു വ്യക്തിക്ക് 27,140 രൂപ മുതലാണ്. ത്രീസ്റാര്‍ സൌകര്യത്തോടുകൂടിയുളള താമസവും വിമാനക്കൂലിയും ബാങ്കോക്ക് സിറ്റി ടൂറും ഉള്‍പ്പെടെയാണിത്.


ആറു പകലും അഞ്ചു രാത്രിയുമുളള ട്വിന്‍ ട്രീറ്റ്സ് (മലേഷ്യ, സിംഗപ്പൂര്‍) ആണ് മറ്റൊരു പാക്കേജ്. യാത്രാക്കൂലി, ക്വലാലമ്പൂരിലെ പ്രധാന ടൂറിസ്റ് കേന്ദ്രങ്ങളുടെ സന്ദര്‍ശനം, ജന്റിംഗ് ഹൈലാന്‍ഡ്, സണ്‍വേ ലഗൂണ്‍ തീം പാര്‍ക്ക് സന്ദര്‍ശനം തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു. ആളൊന്നിന് 69,112 രൂപ മുതലാണ് ഈടാക്കുന്നത
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.