പ്രകൃതിയോട് ഇണങ്ങി മെലന്‍വുഡ് ഗ്രീന്‍സ് അപ്പാര്‍ട്ട്മെന്റുകള്‍
Wednesday, September 2, 2015 9:40 PM IST
കൊച്ചി: ഗ്രാമവിശുദ്ധിയും തറവാടിന്റെ അന്തരീക്ഷവും നഷ്ടമാകാതെയും ചെറിയൊരു ഉദ്യാനവും അടുക്കളയ്ക്കരുകില്‍ കൊച്ചു പച്ചക്കറിത്തോട്ടവുമൊക്കെയായി തികച്ചും പരിസ്ഥിതി സൌഹൃദ പാര്‍പ്പിട സമുച്ചയം ഒരുക്കിയിരിക്കയാണ് ഗ്രീന്‍സ് എന്ന പേരില്‍ മെലന്‍വുഡ് ഹോംസ്.

കഴിഞ്ഞ ജൂണിലാണ് ഗ്രീന്‍സ് വാഴക്കാലയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. 1,400 മുതല്‍ 2,800 ചതുരശ്ര അടിവരെ വിസ്തീര്‍ണമുള്ള 2, 3, 4 ബെഡ്റൂം അപ്പാര്‍ട്ടുമെന്റുകളാണ് ഗ്രീന്‍സില്‍ ഒരുക്കിയിരിക്കുന്നത്. സീറോ വേസ്റ് മാനേജ്മെന്റ് സംവിധാനവും കംപോസ്റ് പ്ളാന്റുമാണ് ഇവിടത്തെ സവിശേഷത. ഇവിടെ നിന്നു ലഭിക്കുന്ന കംപോസ്റ് ഉപയോഗിച്ച് ടെറസില്‍ മനോഹരമായ പച്ചക്കറിത്തോട്ടവും ഒരുക്കാനാവും. സൌരോര്‍ജമാണ് ഇവിടെ പരമാവധി ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം പ്രൊജക്ടുകളിലൂടെ പ്രകൃതിക്കൊപ്പം ജീവിക്കാം; പ്രകൃതിയിലേക്കു മടങ്ങാം എന്ന ആശയമാണ് മെലന്‍വുഡ് ഹോംസ് മുന്നോട്ടു വയ്ക്കുന്നതെന്ന് എംഡി സജോ ജേക്കബ് പറഞ്ഞു.


പൊതുഭിത്തികളില്ലാത്ത ഫ്ളാറ്റുകള്‍, ഓരോ അപ്പാര്‍ട്ടുമെന്റിനും ഓരോ ഗ്രീന്‍ ബാല്‍ക്കണി, വായു സഞ്ചാരത്തിനും പ്രകൃതിദത്തമായ വെളിച്ചം കടക്കുന്നതുമായ രൂപകല്പന എന്നിവയ്ക്കു പുറമേ വിശാലമായ പൊതുസ്ഥലം, വാട്ടര്‍ ഫാള്‍, ലോബി, സ്വിമ്മിംഗ് പൂള്‍, കുട്ടികള്‍ക്കായി കളിസ്ഥലം, പാര്‍ട്ടി ഹാള്‍, ഇന്‍ഡോര്‍ ഗെയിംസിനുള്ള സൌകര്യം, റീസൈക്ളിംഗ് പ്ളാന്റ്, ഇലക്ട്രിക് കാറുകള്‍ ചാര്‍ജു ചെയ്യാനുള്ള സൌകര്യം, വൈ ഫൈ കണക്ടിവിറ്റി, റൂഫ് ടോപ് പാര്‍ട്ടി ഏരിയ, ജിം, ഗ്രൌണ്ട് ഫ്ളോറില്‍ ഒരുക്കിയിരിക്കുന്ന സുന്ദരമായ ലാന്‍ഡ് സ്കേപ്പിംഗ് എന്നിവയെല്ലാം മെലന്‍വുഡ് ഗ്രീന്‍സിന്റെ സവിശേഷതകളാണ്. 22 വ്യത്യസ്ത ലേ ഔട്ടുകള്‍ ഈ പാര്‍പ്പിട സമുച്ചയത്തിനുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.