സാബു തോമസിന് ഏഷ്യന്‍ സിഎഫ്ഒ അവാര്‍ഡ്
സാബു തോമസിന് ഏഷ്യന്‍ സിഎഫ്ഒ അവാര്‍ഡ്
Wednesday, September 2, 2015 9:40 PM IST
കോട്ടയം: ഏഷ്യന്‍ രാജ്യങ്ങളിലെ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ മേഖലയിലെ മികച്ച ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സിഎഫ്ഒ) ആയി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഎഫ്ഒ സാബു തോമസിനെ സിഎംഒ ഏഷ്യ തെരഞ്ഞെടുത്തു. സിംഗപ്പൂരില്‍ നടന്ന ചടങ്ങില്‍ യുഎഇ മൈനോരിറ്റി അഫയേഴ്സ് സെക്രട്ടറി ജനറല്‍ തായിബ് അബ്ദുള്‍ റഹ്മാനില്‍ നിന്ന് സാബു തോമസ് അവാര്‍ഡ് ഏറ്റുവാങ്ങി.

ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലായി 250ലേറെ ബ്രാഞ്ചുകളോടെ പ്രവര്‍ത്തിക്കുന്ന ഇസാഫ് മൈക്രോ ഫിനാന്‍സ് ചെറുകിട ബാങ്കിംഗ് ലൈസന്‍സിനുള്ള പട്ടികയില്‍ മുന്‍പന്തിയിലാണ്. ചാര്‍ട്ടേഡ് അക്കൌണ്ടന്റായ സാബു തോമസ് അടുത്തിടെ സിമയും വേള്‍ഡ് സിഎസ്ആറും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ഇന്‍ഫ്ളുവന്‍ഷ്യല്‍ സിഎഫ്ഒ അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. 2013ല്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ആയിരിക്കെ കോണ്‍ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിസിനസിന്റെ സിഎഫ്ഒ ഓഫ് ദി ഇയര്‍ അവാര്‍ഡും സിഎഫ്ഒ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്ന് ബെസ്റ് സിഎഫ്ഒ അവാര്‍ഡും നേടിയിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂര്‍ ഊന്നുകല്ലേല്‍ തോമസിന്റെയും ഏലിയാമ്മയുടെയും മകനാണ്. ഭാര്യ: ഹര്‍ഷ. മക്കള്‍: നോറ, ലൊറെയ്ന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.