ഇ-ടിക്കറ്റിംഗ് സമയം ഇന്ത്യന്‍ റെയില്‍വേ ദീര്‍ഘിപ്പിച്ചു
ഇ-ടിക്കറ്റിംഗ് സമയം ഇന്ത്യന്‍ റെയില്‍വേ ദീര്‍ഘിപ്പിച്ചു
Tuesday, October 6, 2015 11:18 PM IST
ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുംവിധം ഇന്ത്യന്‍ റെയില്‍വേ ഇ-ടിക്കറ്റിംഗ് സമയം ദീര്‍ഘിപ്പിച്ചു. ഇന്ത്യന്‍ റെയില്‍വേ കേറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനാണ് (ഐആര്‍സിടിസി) ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇനി മുതല്‍ രാത്രി 12.15 മുതല്‍ രാത്രി 11.45 വരെ ഇ-ടിക്കറ്റ് സേവനം ലഭ്യമാകും. നേരത്തെ രാത്രി 11.30 വരെയായിരുന്നു ഇ-ടിക്കറ്റിംഗ് സംവിധാനമുണ്ടായിരുന്നത്. നേരത്തെ രാത്രി 11.30 മുതല്‍ 12.30 വരെ പ്രധാന സെര്‍വര്‍ ഐആര്‍സിടിസി അറ്റകുറ്റപ്പണികള്‍ക്കായി ഷട്ട്ഡൌണ്‍ ചെയ്തിടുകയായിരുന്നു പതിവ്. ആ സമയത്ത് ഇ-ടിക്കറ്റ് സേവനം പൂര്‍ണമായും ക്ളോസ് ചെയ്തിരുന്നു.

സെപ്റ്റംബര്‍ 20നു പുതിയ സിസ്റം വന്നതോടെ പ്രധാന സെര്‍വര്‍ രാത്രി 11.45 മുല്‍ 12.30 വരെ 45 മിനിറ്റ് ഷട്ട്ഡൌണ്‍ ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ വീണ്ടും 15 മിനിട്ടുകൂടി കുറച്ച് 11.45 മുതല്‍ 12.15 വരെ ഷട്ട്ഡൌണ്‍ ചെയ്തിടും.


ഇ-ടിക്കറ്റിംഗ് സേവനങ്ങളുടെ വേഗം വര്‍ധിപ്പിക്കാന്‍ സിംഗപ്പൂരില്‍നിന്നു അടുത്തിടെ ഐആര്‍സിടിസി അഞ്ച് എച്ച്പി ഇറ്റാനിയം സെര്‍വറുകള്‍ വാങ്ങിയിരുന്നു. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റത്തില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സെര്‍വറുകള്‍ ജൂണില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. ഇത് ടിക്കറ്റ് ബുക്കിംഗിന്റെ വേഗം ത്വരിതപ്പെടുത്താനായിരുന്നു സ്ഥാപിച്ചത്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ സൈറ്റുകളില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യന്‍ റെയില്‍വേ. മൂന്നുകോടി രജിസ്റ്റേര്‍ഡ് ഉപയോക്താക്കളുണ്ട് ഇന്ത്യന്‍ റെയില്‍വേയ്ക്ക്. വര്‍ധിപ്പിച്ച ടിക്കറ്റ് സമയം ഇപ്പോള്‍ റെയില്‍വേ ടിക്കറ്റ് കൌണ്ടറുകളില്‍ നിലവില്‍വന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.