ജെറ്റ് എയര്‍വെയ്സ്: 30% നിരക്കിളവ് പ്രഖ്യാപിച്ചു
ജെറ്റ് എയര്‍വെയ്സ്: 30% നിരക്കിളവ് പ്രഖ്യാപിച്ചു
Tuesday, October 6, 2015 11:25 PM IST
ന്യൂഡല്‍ഹി: ഉത്സവസീസണ്‍ ആരംഭിച്ച സാഹചര്യത്തില്‍ ജെറ്റ് എയര്‍വെയ്സ് നിരക്കുകള്‍ 30 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ബിസിനസ്, എക്കണോമി ക്ളാസുകളിലെ നിരക്കാണ് ജെറ്റ് എയര്‍വെയ്സ് ഇന്നലെ കുറച്ചത്. അമേരിക്ക, യൂറോപ്പ് ഉള്‍പ്പെടെയുള്ള എല്ലാ അന്താരാഷ്ട്ര സര്‍വീസുകള്‍ക്കും ഈ നിരക്കിളവ് ബാധകമായിരിക്കും. ആറു ദിവസത്തെ ബുക്കിംഗിനാണ് നിരക്കിളവ് ലഭിക്കുക. ഇന്നലെ മുതല്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ജെറ്റ് എയര്‍വെയ്സിന്റെ പങ്കാളിയായ ഇതിഹാദ് എയര്‍വെയ്സിലും ഈ നിരക്കിളവ് ബാധകമായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.