ജൈവകൃഷിക്കാര്‍ക്കായി കിസാന്‍ കേന്ദ്ര അഗ്രി സൂപ്പര്‍ മാര്‍ക്കറ്റുകള്‍
Thursday, October 8, 2015 11:19 PM IST
തിരുവനന്തപുരം: ജൈവകൃഷിക്ക് ആവശ്യമായ വളങ്ങളും ഉത്പന്നങ്ങളും ഇനി ഒരു കുടക്കീഴില്‍. ജൈവവള നിര്‍മാണ വിതരണ രംഗത്ത് മൂന്നര പതിറ്റാണ്ടിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള സൌത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്സ് കേരളത്തിലുടനീളം കിസാന്‍ കേന്ദ്ര എന്ന പേരില്‍ അഗ്രി സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു.

ഒരേ രീതിയില്‍ രൂപകല്‍പ്പന ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെ കാര്‍ഷിക സംബന്ധമായ വിജ്ഞാനം നല്‍കുന്നതിനോടൊപ്പം കൃഷിക്കാവശ്യമായ ജൈവവളങ്ങള്‍, വിത്തുകള്‍, ജൈവകീടനാശിനികള്‍, ഗാര്‍ഡന്‍ ടൂള്‍സ്, ഗ്രോ ബാഗ്, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങി കാര്‍ഷികാവശ്യങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുമെന്ന് സൌത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്സ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം കുറഞ്ഞ സ്ഥലമുള്ളവര്‍ക്കും ആരംഭിക്കാവുന്ന കൃഷിരീതികള്‍, ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള കൃത്യതാകൃഷി, പോളി ഫാമിംഗ് ഹൌസ് എന്നിവയ്ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും കിസാന്‍ കേന്ദ്രങ്ങളില്‍ ലഭിക്കും.

കാര്‍ഷിക വിദഗ്ധനും കേരള കൃഷി വകുപ്പ് മുന്‍ ഡയറക്ടറുമായ ആര്‍. ഹേലി, റബര്‍ ബോര്‍ഡ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കോതണ്ടരാമന്‍, കേരള സോയില്‍ സര്‍വേ മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ കെ.കെ. സോമന്‍ എന്നിവരുടെ നിര്‍ദേശാനുസരണം ആയിരിക്കും കിസാന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുക.


കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി സൌത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്സ് പുറത്തിറക്കുന്ന സിബിസി ബ്രാന്റ് ജൈവവളങ്ങള്‍ കേരളത്തിലെ കര്‍ഷകര്‍ക്കിടയിലും കാര്‍ഷിക മേഖലയിലും ശ്രദ്ധേയമാണ്.ജൈവ വളപ്രയോഗത്തിലൂടെ വിഷരഹിത ഭക്ഷ്യ വിളകള്‍ ഉത്പാദിപ്പിക്കുന്നതിനോടൊപ്പം ഗുണമേന്മയില്ലാത്തതുമൂലം കയറ്റുമതി രംഗത്ത് നിരസിക്കപ്പെടുന്ന നമ്മുടെ ഭക്ഷ്യ സുഗന്ധ വിളകള്‍ക്ക് പഴയ പ്രതാപം തിരിച്ചു പിടിക്കുക എന്ന സന്ദേശം കൂടി നല്‍കിക്കൊണ്ടാണ് കിസാന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു.

ജൈവവള നിര്‍മാണ രംഗത്ത് ഓരോ വിളകളുടെയും ആവശ്യമായ മൂലകങ്ങള്‍ക്കും സൂക്ഷ്മ മൂലകങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഏകദേശം മുപ്പതില്‍പരം വളങ്ങള്‍ നിര്‍മിക്കുന്ന ഏക ജൈവവള നിര്‍മ്മാതാക്കളാണ് സൌത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്സ്.

വളം നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ 75 ശതമാനവും സഹോദര സ്ഥാപനമായ ഗൌതം എക്സ്ട്രാക്റ്റ്സ് ആന്‍ഡ് ഓയില്‍സ് പാലക്കാട് ആണ് നല്‍കുന്നത്. ഒരു കിലോഗ്രാം മുതല്‍ 10 കിലോഗ്രാം വരെ പായ്ക്കറ്റുകളില്‍ ഉത്പന്നങ്ങള്‍ ലഭ്യമാകുന്ന തരത്തിലാണ് സൌത്ത് ഇന്ത്യന്‍ ഫെര്‍ട്ടിലൈസേഴ്സ് വിതരണ ശൃംഖല വിപുലീകരിക്കുന്നത്. കിസാന്‍ കേന്ദ്ര ഫ്രാഞ്ചൈസികള്‍ക്കായി 9497165620, 9847902316 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.