കല്യാണിന്റെ തൃശൂരിലെ പാര്‍പ്പിട പദ്ധതി കൈമാറി
കല്യാണിന്റെ തൃശൂരിലെ പാര്‍പ്പിട പദ്ധതി കൈമാറി
Friday, October 9, 2015 11:39 PM IST
തൃശൂര്‍: കല്യാണ്‍ ജ്വല്ലേഴ്സിന്റെ സഹോദരസ്ഥാപനമായ കല്യാണ്‍ ഡവലപ്പേഴ്സ് രണ്ടാമതു പാര്‍പ്പിട പദ്ധതിയായ തൃശൂരിലെ കല്യാണ്‍ സണ്‍ഫീല്‍ഡ്സ് കൈമാറി. രണ്ടുവര്‍ഷംകൊണ്ടാണു പദ്ധതി പൂര്‍ത്തിയാക്കിയത്. കല്യാണ്‍ ഡവലപ്പേഴ്സ് ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍, മാനേജിംഗ് ഡയറക്ടര്‍ ആര്‍. കാര്‍ത്തിക്, ഡയറക്ടര്‍മാരായ രാജേഷ് കല്യാണരാമന്‍, രമേഷ് കല്യാണരാമന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കല്യാണ്‍ ഡവലപ്പേഴ്സ് കേരളത്തില്‍ 300 കോടി രൂപ നിക്ഷേപിക്കും. തിരുവനന്തപുരം, കൊച്ചി, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലായി എട്ടു പുതിയ പദ്ധതികളിലായി പത്തുലക്ഷം ചതുരശ്രയടിയാണു നിര്‍മിക്കുക. നിലവില്‍ അഞ്ചു ലക്ഷം ചതുരശ്രയടിയാണു വിവിധ പദ്ധതികളിലായി നിര്‍മാണം നടക്കുന്നത്.


തൃശൂരിലെ കല്യാണ്‍ സണ്‍ഫീല്‍ഡ്സില്‍ 2.6 ഏക്കര്‍ സ്ഥലത്തായി 31 ആഡംബര വില്ലകളാണു നിര്‍മിച്ചത്. 30 ശതമാനം തുറസായ സ്ഥലങ്ങളും മനോഹരമായ പൂന്തോട്ടവും ആകര്‍ഷകമായ ക്ളബ് ഹൌസും വിശാലമായ ഉള്‍റോഡുകളുമുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ മികച്ച ഗുണമേന്മയോടെയും ആകര്‍ഷകമായ ലാന്‍ഡ്സ്കേപ്പോടുകൂടിയുമാണു പദ്ധതി പൂര്‍ത്തിയാക്കിയതെന്നു ചെയര്‍മാന്‍ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.

കോട്ടയത്തു കഞ്ഞിക്കുഴിയില്‍ 82 സെന്റ് സ്ഥലത്ത് 2,3 ബെഡ്റൂമുകളുടെ 19 നിലകളുള്ള ടവറുകളുടെ നിര്‍മാണം 2017 അവസാന പാദത്തില്‍ പൂര്‍ത്തിയാക്കുമെന്നു മാനേജിംഗ് ഡയറക്ടര്‍ ആര്‍. കാര്‍ത്തിക് പറഞ്ഞു. കേരളത്തിനു പുറത്ത് ആദ്യ പദ്ധതി ബംഗളൂരുവിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.