എയര്‍ ഇന്ത്യ സൌജന്യ റിട്ടേണ്‍ ടിക്കറ്റ് പാക്കേജ്
Saturday, October 10, 2015 11:23 PM IST
നെടുമ്പാശേരി: ഒഴിവുകാല യാത്രയ്ക്കു കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി എയര്‍ ഇന്ത്യ സൌജന്യ റിട്ടേണ്‍ ടിക്കറ്റ് പാക്കേജ് പ്രഖ്യാപിച്ചു. ആഭ്യന്തര ഫ്ളൈറ്റുകളിലാണ് ഈ സൌജന്യം ലഭിക്കുകയെന്നു പിആര്‍ഒ എബി ജോര്‍ജ് പറഞ്ഞു.

ഈ മാസം 15 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ടിക്കറ്റെടുത്ത് ആറുമാസത്തിനകമോ 2016 ജൂലൈ 31നു മുമ്പോ യാത്ര ചെയ്തിരിക്കണം. ബിസിനസ് ക്ളാസില്‍ ആറു സെക്ടറുകളിലേക്ക് ടിക്കറ്റെടുക്കുമ്പോള്‍ ഒരു സെക്ടറില്‍ റിട്ടേണ്‍ ടിക്കറ്റ് നിരക്ക് സൌജന്യമായി ലഭിക്കും.


ഇക്കണോമിക് ക്ളാസില്‍ 10 സെക്ടറുകളില്‍ ടിക്കറ്റെടുക്കുമ്പോള്‍ ഒരു സെക്ടറില്‍ റിട്ടേണ്‍ ടിക്കറ്റ് സൌജന്യമായി ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.