ഔഷധ വ്യാപാരികള്‍ 14ന് പണിമുടക്കും
Saturday, October 10, 2015 11:23 PM IST
തൃശൂര്‍: ഔഷധ വ്യാപാരമേഖലയെ കുത്തകകള്‍ക്കു തീറെഴുതിക്കൊടുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയമവിരുദ്ധവും അശാസ്ത്രീയവുമായ പുതിയ നിയമനിര്‍മാണ(ടമഹല ീള ാലറശരശില വൃീൌേഴവ ല രീാാലൃരല)ത്തിനെതിരേ രാജ്യവ്യാപകമായി 14ന് ഔഷധ വ്യാപാരികള്‍ കടകളടച്ചു സൂചനാപണിമുടക്കു നടത്തും.

മരുന്നുകള്‍ ഡോക്ടര്‍മാരുടെ ശിപാര്‍ശയോ, കുറിപ്പടിയോ ഇല്ലാതെ ഉപഭോക്താവിനു നേരിട്ടുവാങ്ങാവുന്ന രീതിയിലാണു നിയമനിര്‍മാണം. ഈ മേഖലയില്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന എട്ടു ലക്ഷത്തോളം വ്യാപാരികളെയും മേഖലയുമായി ബന്ധപ്പെട്ട 60 ലക്ഷത്തോളം കുടുംബങ്ങളെയും ഇതു പ്രതികൂലമായി ബാധിക്കുമെന്ന്ഓള്‍ കേരള കെമിസ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ.എന്‍. മോഹന്‍ പറഞ്ഞു.


ജില്ലാ ഭാരവാഹികളായ വി. അന്‍വര്‍, വര്‍ഗീസ് കോടങ്കണ്ടത്ത്, രാജേഷ് ആറ്റമ്പുള്ളി, സുരേഷ് വാര്യര്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.