വാഹനങ്ങളില്‍ ഏകീകൃത പുകനിയന്ത്രണ സംവിധാനം വേണമെന്ന ആവശ്യം ശക്തം
വാഹനങ്ങളില്‍ ഏകീകൃത പുകനിയന്ത്രണ സംവിധാനം വേണമെന്ന ആവശ്യം ശക്തം
Sunday, October 11, 2015 11:19 PM IST
ന്യൂഡല്‍ഹി: രാജ്യത്തിറങ്ങുന്ന വാഹനങ്ങളില്‍ ഏകീകൃത പുകനിയന്ത്രണ സംവിധാനം വേണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ ദിവസം ചേര്‍ന്ന വാഹനവ്യവസായ സംഘാംഗങ്ങളുടെ യോഗത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്. അതായത് ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ വിപണിയിലെത്തുന്ന വാഹനങ്ങള്‍ എല്ലാം ഒരേ രീതിയിലുള്ളതാവണം. നിലവില്‍ രാജ്യത്ത് രണ്ടു തരം നിയമമാണുള്ളത്. ഡല്‍ഹി, മുംബൈ പോലെയുള്ള നഗരങ്ങളില്‍ ഇറങ്ങുന്ന വാഹനത്തിലെ പുക താരതമ്യേന കുറവായിരിക്കണമെന്നാണ് നിയമം. അതുകൊണ്ടുതന്നെ രണ്ടുതരം വഹനങ്ങള്‍ നിര്‍മിക്കാന്‍ വാഹന നിര്‍മാതാക്കള്‍ ബാധ്യസ്ഥരാണ്. ഈ രണ്ടുതരം നിയമങ്ങള്‍ മാറ്റി വണ്‍ ഇന്ത്യ വണ്‍ എമിഷന്‍ രീതി വരണമെന്ന് വാഹനവ്യവസായ സംഘാംഗങ്ങള്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ശുദ്ധമായ എണ്ണ ലഭ്യമല്ല. നല്ല എണ്ണ നല്കൂ, എന്നാല്‍ ശരിയായ വാഹനം ഉണ്ടാക്കാം എന്ന് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് വിനോദ് ദേശായി പറഞ്ഞു. ഇന്ത്യയെപ്പോലുള്ള വാഹനസന്ദ്രത കൂടിയ രാജ്യത്ത് മതിയായ പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ത്തന്നെ ഏറ്റവും മലിനമായ സിറ്റികളുള്ള രാജ്യം ഇന്ത്യയാണ് 2014ലെ ലോകാരോഗ്യസംഘടനയുടെ പഠനത്തില്‍ ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയിലെ 20 പ്രമുഖ നഗരങ്ങള്‍ ഏറ്റവും വൃത്തിഹീനമായ രീതിയില്‍ മലിനീകരിക്കപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.