കള്ളപ്പണ കൈമാറ്റം: ബാങ്ക് ഓഫ് ബറോഡയുടെ വിവിധ ബ്രാഞ്ചുകളില്‍ സിബിഐ റെയ്ഡ്
കള്ളപ്പണ കൈമാറ്റം: ബാങ്ക് ഓഫ് ബറോഡയുടെ വിവിധ ബ്രാഞ്ചുകളില്‍ സിബിഐ റെയ്ഡ്
Sunday, October 11, 2015 11:20 PM IST
ന്യൂഡല്‍ഹി: കള്ളപ്പണ കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് ബറോഡയുടെ വിവിധ ബ്രാഞ്ചുകളില്‍ സിബിഐ റെയ്ഡ്. 6100 കോടി കള്ളപ്പണം ഹോങ്കോംഗിലുള്ള ഒരു ബാങ്കിലേക്ക് കൈമാറിയതിനു ബാങ്ക് ജീവനക്കാര്‍ക്കുള്ള പങ്കിനെക്കുറിച്ചന്വേഷിക്കാനാണ് റെയ്ഡ്.

ബാങ്ക് ഓഫ് ബറോഡയുടെ വിവിധ ബ്രാഞ്ചുകളിലും നിക്ഷേപകരുടെ സ്വകാര്യ വസ്തുക്കളിലുമാണ് പരിശോധന നടത്തിയത്. ബാങ്കിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ടായ അസാധാരണ ഇടപാടുകളാണ് സംശയത്തിനിട നല്കിയതെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.

ഡല്‍ഹി അശോക് വിഹാര്‍ ബ്രാഞ്ചില്‍ ഇടപാടുള്ള 60 കമ്പനികളുടെ അക്കൌണ്ടുകള്‍ സിബിഐ പരിശോധിച്ചുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.