ടിസിഎസിന്റെ വരുമാനം കൂടി
Wednesday, October 14, 2015 11:34 PM IST
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടിസിഎസ്) വരുമാനം 16 ശതമാനം വര്‍ധിച്ച് അറ്റാദായം 6,084.66 കോടി രൂപയായി. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലാണ് ഈ വര്‍ധനവ്. കമ്പനി വരുമാനം 14.06 ശതമാനം വര്‍ധിച്ച് 27,165.48 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 23,816.48 കോടി രൂപയായിരുന്നു. കഴിഞ്ഞ പാദത്തില്‍ ജോലിയില്‍ പ്രവേശിച്ച 25,000 ജീവനക്കാരടക്കം 3,35,620 ജീവനക്കാര്‍ ടിസിഎസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.