സ്മാര്‍ട്ട് വാച്ചുകളുമായി ടൈറ്റന്‍ എച്ച്പി സഖ്യം
Wednesday, November 25, 2015 11:26 PM IST
തിരുവനന്തപുരം: വിവര സാങ്കേതിക രംഗത്തെ പ്രമുഖരായ എച്ച്പി ടൈറ്റനുമായി ഒത്തു ചേര്‍ന്ന് സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയിലെത്തിക്കുന്നു. കമ്പ്യൂട്ടറൈസ്ഡ് റിസ്റ് വാച്ചുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന സ്മാര്‍ട്ട് വാച്ചുകളുടെ ശ്രേണി ഈ വര്‍ഷം അവസാനം ഇന്ത്യയിലും തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര വിപണികളിലും ടൈറ്റന്‍ പുറത്തിറക്കും. ഈ പുതിയ ബന്ധത്തിലൂടെ എച്ച്പി യും ടൈറ്റനും നൂതന വസ്തുകള്‍, ഡിസൈന്‍, സാങ്കേതികവിദ്യകള്‍ എന്നിവയെല്ലാം കൂട്ടി ചേര്‍ത്ത് റെസ്പോണ്‍സീവായ ഉല്‍പന്നങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.


ടാറ്റ ഗ്രൂപ്പിന്റെയും തമിഴ്നാട് ഇന്‍ഡസ്ട്രി ഡെവലപ്മെന്റ് കോര്‍പറേഷന്റെയും സംയുക്ത സംരംഭമായ ടൈറ്റന്‍ കമ്പനി, വാച്ചുകള്‍ക്കു പുറമേ ആഭരണങ്ങള്‍, കണ്ണട കള്‍, പെര്‍ഫ്യൂം, ഹെല്‍മറ്റുകള്‍ തു ടങ്ങിയവയും നിര്‍മിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.