കൊണ്േട നാസ്റ് ട്രാവലര്‍ പുരസ്കാരം കേരള ടൂറിസത്തിന്
കൊണ്േട നാസ്റ് ട്രാവലര്‍ പുരസ്കാരം കേരള ടൂറിസത്തിന്
Friday, November 27, 2015 11:10 PM IST
തിരുവനന്തപുരം: ഇന്ത്യയിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രത്തിനുള്ള കൊണ്േട നാസ്റ് ട്രാവലര്‍ അവാര്‍ഡ് കേരള ടൂറിസത്തിനു ലഭിച്ചു.

ന്യൂഡല്‍ഹിയിലെ ഐടിസി മൌര്യ ഷെറട്ടനില്‍ നടന്ന ചടങ്ങില്‍ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രത്തിനുള്ള റണ്ണര്‍ അപ് പുരസ്കാരം കേരള ടൂറിസം ഏറ്റുവാങ്ങി.

ടൂറിസം, ട്രാവല്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ കേന്ദ്ര ടൂറിസം മന്ത്രാലയം സെക്രട്ടറി വിനോദ് സുത്ഷിയില്‍ നിന്നു കേരള അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ രചന ഷാ പുരസ്കാരം ഏറ്റുവാങ്ങി. മാലിദീപ് ഹൈക്കമ്മീഷണര്‍ അഹമദ് മുഹമ്മദും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.