സാന്‍ ഫ്രാന്‍സിസ്കോയിലേക്ക് എയര്‍ ഇന്ത്യയുടെ നോണ്‍ സ്റോപ് സര്‍വീസ്
സാന്‍ ഫ്രാന്‍സിസ്കോയിലേക്ക് എയര്‍ ഇന്ത്യയുടെ നോണ്‍ സ്റോപ് സര്‍വീസ്
Friday, November 27, 2015 11:12 PM IST
വാഷിംഗ്ടണ്‍: ഡല്‍ഹിയില്‍നിന്നു അമേരിക്കയിലെ സിലിക്കണ്‍ വാലിയിലേക്ക് എയര്‍ ഇന്ത്യ എയര്‍ലൈന്‍സ് ആദ്യ നോണ്‍ സ്റോപ് വിമാനസര്‍വീസ് ആരംഭിക്കുന്നു. ഡിസംബര്‍ രണ്ടിനാണ് ആദ്യ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബോയിംഗ് 777-200എല്‍ആര്‍ വിമാനമാണ് സര്‍വീസ് നടത്തുക. സെപ്റ്റംബറില്‍ സിലിക്കണ്‍ വാലി സന്ദര്‍ശിച്ചവേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സര്‍വീസാണിത്.

ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 2.30നായിരിക്കും ഡല്‍ഹിയില്‍നിന്നു സാന്‍ ഫ്രാന്‍സിസ്കോയിലേക്കു സര്‍വീസ് ഉണ്ടായിരിക്കും. വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ വിമാനം തിരികെ ഡല്‍ഹിയിലെത്തും.


പുതിയ സര്‍വീസ് ആരംഭിക്കുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൌകര്യമാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇന്ത്യയില്‍നിന്നു പുറപ്പെടുന്നതിനു മുമ്പും തിരികെ എത്തിയതിനു ശേഷവും ബംഗളൂരുവിലേക്ക് കണക്ഷന്‍ സര്‍വീസുകളുമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.