കെത്രിഎ ഫുക്ക ക്രിയേറ്റീവ് അവാര്‍ഡ്: ഏജന്‍സീസ് ഓഫ് ദ ഇയര്‍ അവാര്‍ഡ് സ്റാര്‍ക്ക് കമ്യൂണിക്കേഷന്
Sunday, November 29, 2015 11:37 PM IST
വൈത്തിരി(വയനാട്): കെത്രിഎ ഫുക്ക ക്രിയേറ്റീവ് അവാര്‍ഡില്‍ സ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍ ഏജന്‍സി ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വിവിധ വിഭാഗങ്ങളിലായാണു മത്സരമുണ്ടായത്.

കെത്രിഎ ഫുക്ക നാഷണല്‍ ഗോള്‍ഡ് മെഡല്‍ അവാര്‍ഡിനുള്ള മത്സരത്തില്‍ പ്രിന്റ് വിഭാഗത്തില്‍ ഗോള്‍ഡും സില്‍വറും ലോക്കല്‍ നെറ്റ്വര്‍ക്ക് സ്വന്തമാക്കി. ടെലിവിഷന്‍ വിഭാഗത്തില്‍ ബ്രേക്ക് ത്രൂ ഗോള്‍ഡും, മണ്‍സൂണ്‍ അഡ്വര്‍ടൈസിംഗ് സില്‍വറും സ്വന്തമാക്കി. റേഡിയോ വിഭാഗത്തില്‍ റേഡിയോ മാംഗോ ഗോള്‍ഡും ക്ളബ് എഫ്എം സില്‍വറും നേടി. ഓണ്‍ലൈന്‍ (വീഡിയോ) വിഭാഗത്തില്‍ സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗ് ഗോള്‍ഡും മൈത്രി അഡ്വര്‍ടൈസിംഗ് സില്‍വറും നേടി. ഓണ്‍ലൈന്‍ (ഡിസ്പ്ളേ ആഡ്) വിഭാഗത്തില്‍ ബിഗ് ഫോക്സ് അഡ്വര്‍ടൈസിംഗ് ഗോള്‍ഡും സില്‍വറും സ്വന്തമാക്കി.


സംസ്ഥാനതലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രിന്റ് വിഭാഗത്തില്‍ സ്റാര്‍ക്ക് കമ്യൂണിക്കേഷന്‍ ഗോള്‍ഡും സില്‍വറും നേടി. ടെലിവിഷന്‍ വിഭാഗങ്ങളില്‍ സ്റാര്‍ക്ക് കമ്മ്യൂണിക്കേഷന്‍ ഗോള്‍ഡും വെര്‍ച്വല്‍ ഐ സില്‍വറും സ്വന്തമാക്കി. റേഡിയോ വിഭാഗത്തില്‍ റേഡിയോ മാംഗോ ഗോള്‍ഡും മെത്തേഡ് അഡ്വര്‍ടൈസിംഗ് സില്‍വറും സ്വന്തമാക്കി. ഓണ്‍ലൈന്‍ (വീഡിയോ) വിഭാഗത്തില്‍ സെന്‍ട്രല്‍ അഡ്വര്‍ടൈസിംഗ് ഗോള്‍ഡും, വിന്നിംഗ് വെയ്സ് സില്‍വറും സ്വന്തമാക്കി. ഓണ്‍ലൈന്‍ (ഡിസ്പ്ളേ ആഡ്) വിഭാഗത്തില്‍ ചാവറ ആഡ് മീഡിയ ഗോള്‍ഡും സില്‍വറും സ്വന്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.