മഹീന്ദ്ര എക്സ്യുവി 500 ഇനി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും
മഹീന്ദ്ര എക്സ്യുവി 500 ഇനി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും
Sunday, November 29, 2015 11:39 PM IST
കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എക്സ്യുവി 500 ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി നിരത്തിലെത്തി. ഡബ്ള്യു-8 എഫ്ഡബ്ള്യുഡി, ഡബ്ള്യു 10 എഫ്ഡബ്ള്യുഡി, എഡബ്ള്യുഡി എന്നീ മൂന്നു വേരിയന്റുകളാണ് ന്യൂഏജ് എക്സ്യുവി 500 പുറത്തിറക്കിയിട്ടുള്ളത്. ഓള്‍ വീല്‍ ഡ്രൈവിനൊപ്പം രണ്ടാം തലമുറയിലെ സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുള്ള ഏക എസ്യുവിയാണ് ന്യൂഏജ് എക്സ്യുവി 500 എന്നു കമ്പനി പ്രസിഡന്റും ഓട്ടോമോട്ടീവ് വിഭാഗം ചീഫ് എക്സിക്യൂട്ടീവുമായ പ്രവീണ്‍ ഷാ പറഞ്ഞു. ജപ്പാന്‍ കമ്പനിയായ എഐഎസ്ഐഎന്നിന്റെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എക്സ്യുവി 500ല്‍ ഉപയോഗിക്കുന്നത്. 15.36 ലക്ഷം രൂപയാണ് ഡബ്ള്യു-8 എഫ്ഡബ്ള്യുഡി വേരിയന്റിന് മുംബൈയിലെ ഷോറൂം വില. രാജ്യമെമ്പാടുമുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ഡിസംബര്‍ അഞ്ചു മുതല്‍ വാഹനം ലഭ്യമായിത്തുടങ്ങും.


ടോര്‍ക് കണ്‍വെര്‍ട്ടര്‍, പ്ളാനറ്ററി ഗിയര്‍ ട്രെയിന്‍ എന്നിവയടക്കം രണ്ടാം തലമുറയിലെ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്നതാണ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സ്. രണ്ട് ഓവര്‍ഡ്രൈവ് ഗിയര്‍ സഹിതം ആറു ഗിയര്‍ ഉള്ളതു മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷന്‍ സാഹസികരായ വാഹനപ്രേമികള്‍ക്കു ഹരം പകരുന്നതാണ്. മാന്വല്‍ ഡ്രൈവ്, ഒറ്റത്തവണ മാത്രമുള്ള ട്രാന്‍സ്മിഷന്‍ ഫ്ളൂയിഡ് തുടങ്ങിയ പ്രത്യേകതകളും ഉള്‍പ്പെടുത്തിയാണ് എക്സ്യുവി 500 ന്യൂഏജ് എത്തുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.