എയര്‍ ഏഷ്യ ഇന്ത്യയുടെ നഷ്ടം കൂടി
Monday, November 30, 2015 11:58 PM IST
ന്യൂഡല്‍ഹി: എയര്‍ ഏഷ്യ ഇന്ത്യയുടെ നഷ്ടം വര്‍ധിച്ചു. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 65 കോടി രൂപയുടെ നഷ്ടമാണു രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 25 കോടിയുടെ നഷ്ടമാണുണ്ടായിരുന്നത്.

മൂന്നു വന്‍കിട കമ്പനികള്‍ ഒന്നിച്ചു നടത്തുന്ന വിമാനക്കമ്പനിയാണ് എയര്‍ ഏഷ്യ ഇന്ത്യ. മലേഷ്യയുടെ എയര്‍ ഏഷ്യ ബെര്‍ഹാര്‍ഡ്, ടാറ്റാ സണ്‍സ്, അരുണ്‍ ഭാട്ടിയയുടെ ടെലെസ്ട്രാ ട്രേഡ്പ്ളേസ് എന്നിവയാണ് എയര്‍ ഏഷ്യ ഇന്ത്യയുടെ ഉടമസ്ഥര്‍. അതേസമയം, സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 3,15,400 കോടി രൂപയായിരുന്നു എയര്‍ ഏഷ്യ ഇന്ത്യയുടെ വരുമാനം. 2014നെ അപേക്ഷിച്ച് 60 കോടി രൂപയുടെ വര്‍ധന ഉണ്ടായിട്ടുണ്ട്. യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടായിട്ടും കാര്യമായ ലാഭം നേടാന്‍ എയര്‍ ഏഷ്യക്കു കഴിഞ്ഞില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.